തിരുവനന്തപുരം വിതുരയില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 22കാരിയുടേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. യുവതിയെ കൊലപ്പെടുത്തിയ കാമുകനെ പൊലീസ് പിടികൂടി. 24കാരനായ അച്ചുവാണ് പിടിയിലായത്. പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍ സുനിലയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ആയിരുന്നു പദ്ധതിയെന്ന് പ്രതി മൊഴി നല്‍കി.
|
ചികിത്സയ്‌ക്കെന്ന പേരില്‍ കൂട്ടുകാരിക്കൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയ സുനില ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. പിന്നാലെ സുനിലയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് സുനിലയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് അറിയുന്നത്. ഇവര്‍ ഒന്നിച്ച് ജീവിക്കാനായിരുന്നു പദ്ധതിയെന്നും കൂട്ടുകാരിയില്‍ നിന്ന് പൊലീസ് മനസ്സിലാക്കി.
തുടരന്വേഷണത്തിലാണ് അച്ചുവിനെ അറസ്റ്റ് ചെയ്തത്. കഴുത്തുഞെരിച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ശേഷം ആത്മഹത്യ ചെയ്യാനായി പനയമുട്ടത്തേക്ക് പോകുംവഴിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.





