വിവാഹേതര ബന്ധമുണ്ടെന്ന സംശയത്താല്‍ ഭര്‍ത്താവിനെ ഭാര്യ വിഷംകൊടുത്തുകൊന്നു. ഉത്തര്‍പ്രദേശിലെ കൗശാമ്പി ജില്ലയിലെ കദ ധാം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 32കാരനായ ശൈലേഷ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ശൈലേഷിന് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന സംശയം മൂലം ഭാര്യ സവിത ഭര്‍ത്താവിന് വിഷംകൊടുക്കുകയായിരുന്നു.
|
ഭര്‍ത്താവിന്റെ ദീര്‍ഘായുസിനു വേണ്ടി ഞായറാഴ്ച വ്രതമനുഷ്ഠിച്ച ശേഷമായിരുന്നു സവിത ശൈലേഷിനെ കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് വ്രതം അവസാനിപ്പിച്ച ശേഷം ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. എന്നാല്‍ ഇതിനു ശേഷം ഇരുവരും സംസാരിക്കുകയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിനു ശേഷം സവിത ശൈലേഷിനോട് അടുത്ത വീട്ടില്‍ പോയി എന്തോ വാങ്ങിവരാന്‍ ആവശ്യപ്പെടുകയും ഭര്‍ത്താവ് പോയതോടെ ഇവര്‍ മുങ്ങുകയുമായിരുന്നു.
ഏതാനും സമയത്തിനു ശേഷം ശൈലേഷിന് അസ്വസ്ഥത അനുഭവപ്പെടുകയും സഹോദരന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇവിടെ ചികില്‍സയിരിക്കെയാണ് യുവാവ് മരിച്ചത്. ഭാര്യ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന ശൈലേഷിന്റെ മരണമൊഴി രേഖപ്പെടുത്തിയ പോലീസ് സവിതയെ അറസ്റ്റ് ചെയ്തു.





