22
Jun 2025
Thu
22 Jun 2025 Thu
sdpi local body election seats

പറമ്പായി: കഴിഞ്ഞ ദിവസം പറമ്പായി ചേരികമ്പനിയില്‍ ഒരു യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐ യെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്ന് എസ്ഡിപിഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. (Woman’s suicide: SDPI says allegations are politically motivated)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍തൃമതിയായ യുവതിയെ മയ്യില്‍ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയില്‍ കുടുംബാംഗങ്ങള്‍ കണ്ടിരുന്നു. കുടുംബക്കാരും വീട്ടുകാരും തന്നെ യുവതിയെ ഇവിടെ നിന്ന് വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു.

തുടര്‍ന്ന് മയ്യില്‍ സ്വദേശിയുടെയും യുവതിയുടെയും കുടുംബക്കാര്‍ വിഷയത്തില്‍ ഇടപെടുകയും പരസ്പരം സംസാരിച്ച് പിരിയുകയുമാണ് ചെയ്തത്. പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് യുവതി ആത്മഹത്യ ചെയ്യുന്നത്.

ALSO READ: കാമുകനോടൊപ്പം ഭാര്യയെ പിടികൂടി; മൂക്ക് കടിച്ച് പറിച്ചെടുത്ത് ഭര്‍ത്താവ്

എന്നാല്‍ മരണ ശേഷം പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്തത് ഭരണകക്ഷി പാര്‍ട്ടിയുടെ സമ്മര്‍ദ്ദ ഫലമാണെന്നും എസ്ഡിപിഐ ചൂണ്ടിക്കാട്ടി.

കാമുകന്‍ ആഭരണങ്ങള്‍ തട്ടിയെടുത്തതായി പരാതി
അതിനിടെ ആത്മഹത്യ ചെയ്ത യുവതിയോടൊപ്പമുണ്ടായിരുന്ന മയ്യില്‍ സ്വദേശിയായ കാമുകന്‍ റസീനയുടെ പണവും സ്വര്‍ണവും തട്ടിയെടുത്തെന്ന പരാതിയും ഉയരുന്നുണ്ട്. അത് വീട്ടുകാര്‍ അറിഞ്ഞതോട് കൂടി ഈ പണവും സ്വര്‍ണവും തിരികെ നല്‍കണമെന്ന് വീട്ടുകാര്‍ മയ്യില്‍ സ്വദേശിയോട് ആവശ്യപ്പെടുകയും എസ്ഡിപിഐ ഓഫീസില്‍ വച്ച് മധ്യസ്ഥ ചര്‍ച്ച നടത്തുകയും ചെയ്തു. കാമുകന്റെ ബന്ധുക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

പിന്നാലെയാണ് റസീന ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പണവും ആഭരണവും തട്ടിയെടുത്തത് സംബന്ധമായി അറസ്റ്റിലായവരുടെ ബന്ധുക്കളും റസീനയുടെ മാതാവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.