05
Jul 2024
Sun
05 Jul 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പന്‍ (28) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതി ഇന്ന് രാവിലെയോടെയാണ് മരിച്ചത്.
നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ വയറു വേദനയ്ക്ക് ചികിത്സക്കെത്തിയതായിരുന്നു യുവതി. വയറു വേദനയ്ക്ക് ചികിത്സക്കൈത്തിയ യുവതിക്ക് ആശുപത്രിയില്‍ നിന്ന് കുത്തിവെയ്‌പ്പെടുത്തിരുന്നു. തുടര്‍ന്ന് രോഗി അബോധാവസ്ഥയിലാവുകയായിരുന്നു. യുവതിക്ക് ആസ്തമയും അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ ഡോക്ടര്‍ കുത്തിവെയ്പ്പ് നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഇന്നലെ തന്നെ വഷളായി. ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു. യുവതിയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. ബിനുവിനെതിരെയാണ് പൊലീസ് കേസെടുത്തത്.

women died after taking injection from government hospital

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക