മംഗളൂരു: ദക്ഷിണ കന്നഡയിലെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പര്‍ദ്ദാ ധാരികളെ പോലീസ് ചോദ്യം ചെയ്തു. (Women present at scene questioned in Suhas Shetty murder case) കൊല നടത്തി പ്രതികള്‍ കാറില്‍ രക്ഷപ്പെടുമ്പോള്‍ അവിടെയുണ്ടായിരുന്ന രണ്ടുപേരെയാണ് പോലീസ് ചോദ്യം ചെയ്തത്. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവികാമറയില്‍ പതിഞ്ഞിരുന്നു
|
സംഭവത്തില്‍ സ്ത്രീകള്‍ക്ക് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കേസിലെ രണ്ടാം പ്രതിയായ നിയാസിന്റെ അമ്മായിയും കസിനുമാണ് ഈ സ്ത്രീകളൈന്ന് പോലീസ് തിരിച്ചറിഞ്ഞു.
ALSO READ: സുഹാസ് ഷെട്ടിയുടെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കണമെന്ന് സംഘപരിവാര സംഘടനകള്‍
ബജ്‌പെയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ബന്ധുവിന് സുഖമില്ലെന്നറിഞ്ഞ് സന്ദര്‍ശിക്കാന്‍ എത്തിയവരായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ശേഷം വീട്ടിലേക്ക് മടങ്ങവേ അവര്‍ കൊലപാതകം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു കടയില്‍ നിന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങിയിരുന്നു. ഈ സമയത്താണ് നിയാസ് റോഡിലൂടെ ഓടുന്നത് ഇരുവരും കണ്ടത്. എന്തോ ആക്‌സിഡന്റ് നടന്നതാണെന്ന് കരുതിയാണ് തങ്ങള്‍ നിയാസിന് സമീപത്തേക്ക് ചെന്നതെന്ന് ഇരുവരും പോലീസിനോട് വിശദീകരിച്ചു.





