27
Mar 2025
Mon
27 Mar 2025 Mon
SUDHA TRIVEDI

ജനറല്‍ കോച്ചിലും ചിലപ്പോള്‍ റിസര്‍വേഷന്‍ കോച്ചിലും ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര ചെയ്യുന്നത് നാട്ടില്‍ പതിവാണ്. (WOMEN TTE SET RECORD IN FINE FOR TICKET LESS PASSENGERS)ഇത്തരക്കാരെ പൊക്കാന്‍ ട്രെയിനിലും സ്റ്റേഷനിലും ടിടിഐമാര്‍ കര്‍ശനമായി രംഗത്തെത്താറുമുണ്ട്. വലിയ തുകയാണ് ഇത്തരക്കാരില്‍ നിന്ന് പിഴയായി റെയില്‍വേക്ക് ലഭിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ പിഴത്തുകയില്‍ ഒരു റെക്കോര്‍ഡ് ഇട്ടിയിരിക്കുകയാണ് സെന്‍ട്രല്‍ റെയില്‍വെയില്‍ ടിടിഐ ആയ സുധ ത്രിവേദി. മുംബൈ ഡിവിഷനിലെ ജീവനകാരിയായ സുധ ഫെബ്രുവരി 28ന് മാത്രം 202 ‘കള്ളവണ്ടി’ കേസുകളാണ് പിടിച്ചത്. പിഴത്തുകയായി ലഭിച്ചത് റെക്കോര്‍ഡ് തുകയായ 55,210 രൂപയാണ്.

150 കേസുകളും 45,705 രൂപ പിഴയും എന്നതായിരുന്നു മുന്‍പത്തെ റെക്കോര്‍ഡ്. റുബീന ആഖിബ് ഇനാംദാര്‍ എന്ന ടിടിഐ ഈ വര്‍ഷം ഫെബ്രുവരി 24നായിരുന്നു ഈ റെക്കോര്‍ഡ് ഇട്ടത്. ഇതാണ് വെറും ഒരാഴ്ചക്കുള്ളില്‍ സുധ തകര്‍ത്തത്.

ALSO READ: ഷഹബാസിന്റെ കൊലയാളികളെ കൊണ്ട് പരീക്ഷ എഴുതിക്കില്ല; തടയാന്‍ കെഎസ്‌യുവും എംഎസ്എഫും; സംരക്ഷണമൊരുക്കി പോലീസ്

1993ല്‍ റെയില്‍വെയില്‍ ചേര്‍ന്ന സുധ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്‌മെന്റിലായിരുന്നു ആദ്യം. പിന്നീട് ഔണ്‍സര്‍ ആയി പ്രവര്‍ത്തിച്ചു. ശേഷമാണ് ടിക്കറ്റ് ചെക്കിങ് ടാസ്‌ക് ഫോര്‍സിലേക്ക് മാറിയത്.

നേരത്തെ മുംബൈ ഡിവിഷനിലെ പിഴക്കണക്കുകള്‍ റെയില്‍വേ പുറത്തുവിട്ടിരുന്നു. 2024 – 25 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. മുംബൈയിലെ എസി ലോക്കല്‍ ട്രെയിനുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരെ പിഴയടപ്പിച്ച വകയില്‍ 2.70 കോടി രൂപയാണ് റെയില്‍വെയ്ക്ക് ലഭിച്ചത്. പിടിച്ചതാകട്ടെ 81,709 യാത്രക്കാരെയും.

മുന്‍ സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ 1.19 കോടി പിരിച്ചു കിട്ടിയപ്പോഴാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കും മുന്‍പേ രണ്ട് കോടി കടന്നിരിക്കുന്നത്. 2025 ജനുവരിയില്‍ മാത്രം 8,535 യാത്രക്കാരെയാണ് ടിക്കറ്റുകളില്ലാത്തതിന് റെയില്‍വേ പിടികൂടിയത്. ഇവരില്‍ നിന്ന് മാത്രം 27.82 ലക്ഷമാണ് പിഴയായി ഈടാക്കിയത്.