സ്ത്രീകളെ ബഹുമാനിക്കാത്ത ഇന്ത്യയില്‍ ജോലി ചെയ്യാന്‍ വയ്യ; ഗുരുതര ആരോപണമുന്നയിച്ച് വനിത ഹോക്കി ടീം പരിശീലക
|
ന്യൂഡല്‍ഹി: ഹോക്കി ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ ടീം പരിശീലക ജാനെക് ഷോപ്മാന്‍. ടീമിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റെടുത്ത ശേഷം ജോലിയില്‍ വലിയ ഒറ്റപ്പെടലാണു നേരിടേണ്ടിവരുന്നതെന്നും ചോപ്മാന്‍ പ്രതികരിച്ചു. വനിതകള്‍ ബഹുമാനിക്കപ്പെടുന്ന ഒരു രാജ്യത്ത് നിന്നുമാണ് താന്‍ വരുന്നതെന്നും എന്നാല്‍ ഇവിടെ അത്തരമൊരു ബഹുമാനം ലഭിക്കുന്നില്ലെന്നുമുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണമാണ് ഷോപ്മാന്‍ ഉന്നയിച്ചിരിക്കുന്നത്.
”സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സമൂഹത്തില്‍നിന്നാണു ഞാന്‍ വരുന്നത്. എനിക്ക് ഇവിടെ അക്കാര്യം അനുഭവപ്പെട്ടില്ല. ഇന്ത്യന്‍ വനിതാ ടീം കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഞാന്‍ പറയുന്നതൊക്കെ അവര്‍ അനുസരിക്കുന്നുണ്ട്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ നമ്മുടെ ടീമിനു താല്‍പര്യമുണ്ട്. ഞാന്‍ നെതര്‍ലന്‍ഡ്‌സില്‍നിന്നാണു വരുന്നത്. മുന്‍പ് യുഎസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മറ്റിടങ്ങളില്‍ നിങ്ങള്‍ക്ക് ഒരു അഭിപ്രായമുണ്ടെങ്കില്‍ ആളുകള്‍ അതു മാനിക്കും. ഇവിടെ മാത്രം അതു വളരെ ബുദ്ധിമുട്ടാണ്.- അവര്‍ പറഞ്ഞു.
പുരുഷ ടീമിന് ലഭിക്കുന്ന അംഗീകാരം വ്യത്യസ്തമാണ്. പുരുഷ ടീം വനിതാ ടീം എന്നിങ്ങനെ വേര്‍തിരിച്ച് കാണേണ്ടതില്ല. വനിതാ ടീം വനിതകളുടെ ടീമാണ്. അവര്‍ കഠിനാദ്ധ്വാനം ചെയ്യുന്നുവെന്നും ഷോപ്മാന്‍ വ്യക്തമാക്കി. ടോക്കിയോ ഒളിംപിക്‌സിനു പിന്നാലെയാണ് അവര്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ചുമതലയേറ്റെടുത്തത്. തുടക്കത്തില്‍ ഇന്ത്യന്‍ ടീമിന്റെ അനലിറ്റിക്കല്‍ കോച്ചായിട്ടായിരുന്നു നിയമനം. ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫായി പ്രവര്‍ത്തിച്ചപ്പോഴും ആവശ്യത്തിന് അംഗീകാരം ലഭിച്ചിട്ടില്ലെന്നും യാനെക് ചോപ്മാന്‍ പറഞ്ഞു.
റൂര്‍ക്കേലയില്‍ പ്രോ ലീഗ് മത്സരത്തില്‍ യുഎസ്എയെ ഇന്ത്യ ഷൂട്ടൗട്ടില്‍ തോല്‍പിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചോപ്മാന്റെ പ്രതികരണം. ബെയ്ജിങ് ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ നെതര്‍ലന്‍ഡ്‌സ് ടീമിന്റെ താരമായിരുന്നു ചോപ്മാന്‍.
Women’s coach Janneke Schopman hits out at Hockey India: ‘Didn’t feel like I was valued or respected’


