നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്കു വേണ്ടി മാത്രമേ താന്‍ പ്രവര്‍ത്തിക്കൂവെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചതിനു പിന്നാലെയാണ് സുവേന്ദു അധികാരിയുടെ വര്‍ഗീയ പരാമര്‍ശം.
|
നന്ദിഗ്രാമില്‍ തനിക്കു വിജയം ഉറപ്പാക്കിയത് ഹിന്ദു വോട്ടര്‍മാരാണ്. മുസ് ലിം വോട്ടുകള്‍ മുഴുവന്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കാണ് പോയത്. 24 മണിക്കൂറിനുള്ളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകുമെന്നും ബിജെപി നേതാവ് മാധ്യമങ്ങളോടു പറഞ്ഞു.
നന്ദിഗ്രാമിലും ഭവാനിപുറിലും മല്‍സരിച്ച സുവേന്ദു അധികാരി രണ്ടിടത്തും വിജയിച്ചിരുന്നു. കഴിഞ്ഞതവണ നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് തോറ്റ മമത ഭവാനിപുറില്‍ നിന്നായിരുന്നു ജയിച്ച് മുഖ്യമന്ത്രി സ്ഥാനം തുടര്‍ന്നുകൊണ്ടുപോയത്. ഇത്തവണ ഭവാനിപുറില്‍ മമതാ ബാനര്‍ജിക്കെതിരേ മല്‍സരിച്ച സുവേന്ദു അധികാരി അവിടെയും വിജയിക്കുകയായിരുന്നു.
15114 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഭവാനിപുറില്‍ സുവേന്ദു നേടിയത്. മമതാ ബാനര്‍ജിയുടെ അടുത്ത അനുയായി ആയിരുന്ന സുവേന്ദു അധികാരി പിന്നീട് ബിജെപിയിലേക്ക് ചാടുകയായിരുന്നു.
ALSO READ: ഇത്തിഹാദ് റെയിലിന്റെ ആദ്യ ഘട്ട സര്‍വീസ് ഈ വര്‍ഷം തുടങ്ങും



