31
Aug 2022
Tue
31 Aug 2022 Tue

യോ​ഗാചാര്യൻ ബാബാ രാംദേവിന് സുപ്രിംകോടതിയുടെ നിശിത വിമർശനം. യോ​ഗയിൽ പേരുകേട്ടയാളാണ്. നല്ല കാര്യം, പക്ഷേ അയാൾ മറ്റു സംവിധാനങ്ങളെ വിമർശിക്കേണ്ടതില്ല. അയാൾ പിന്തുടരുന്ന ചികിൽസയ്ക്ക് എല്ലാം സുഖപ്പെടുത്താൻ കഴിയുമെന്ന് എന്താണ് ​ഗ്യാരന്റിയെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. അലോപ്പതി ചികിൽസയ്ക്കെതിരേ ബാബാ രാംദേവ് നടത്തുന്ന പ്രസ്താവനകൾക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) നൽകിയ പരി​ഗണിക്കുകയായിരുന്നു കോടതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഐഎംഎയുടെ ഹരജിയിൽ കേന്ദ്രസർക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. കോവിഡ് വ്യാപന സമയത്ത് ബാബാ രാം​ദേവ് അലോപ്പതി മരുന്നിനെതിരേ രം​ഗത്തുവന്നിരുന്നുവെന്നും അലോപ്പതി മരുന്നുമൂലം ലക്ഷക്കണക്കിനു പേർ മരിച്ചുവെന്നും ഇവർക്ക് ഓക്സിജനോ ചികിൽസയോ ലഭിച്ചിരുന്നില്ലെന്നും രാംദേവ് ആരോപിച്ചുമെന്നും ഐഎഎ ചൂണ്ടിക്കാട്ടി.

 

കോവിഡ് വാക്സിനേഷൻ ലഭിച്ച അലോപ്പതി ഡോക്ടർമാർ മരിച്ചുപോയെന്നും രാംദേവ് പറഞ്ഞിരുന്നു. മഹാമാരികാലത്ത് മനുഷ്യജീവനുകൾ സംരക്ഷിക്കാനായി അലോപ്പതി ഡോക്ടർമാർ കഠിനപ്രയത്നം നടത്തുമ്പോവും രാംദേവ് അലോപ്പതി ചികിൽസാരം​ഗത്തിന്റെ പേരുകളഞ്ഞെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. 
നേരത്തേ ആയുർവേദത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കാൻ രാംദേവിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക