26
Jul 2024
Wed
26 Jul 2024 Wed
KENYA DRUG

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട.(13 crore worth of drugs in liquor bottle and anus; Passenger arrested at Kochi airport )  13 കോടിയുടെ കൊക്കയിനുമായി കെനിയന്‍ സ്വദേശിയാണ് പിടിയിലായത്. മലദ്വാരത്തിലും മദ്യക്കുപ്പിയിലുമായി ഒളിപ്പിച്ചാണ് ഇയാള്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രഹസ്യവിവരത്തെത്തുടര്‍ന്ന് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് ബാഗേജ് പരിശോധിക്കുകയായിരുന്നു. ദ്രാവകരൂപത്തിലാക്കി മദ്യക്കുപ്പിയില്‍ കൊണ്ടുവന്ന 1100 ഗ്രാം കൊക്കെയ്‌നാണ് ആദ്യം പിടിച്ചെടുത്തത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഗുളിക രൂപത്തിലാക്കി 200 ഗ്രാംകൂടി മലദ്വാരത്തില്‍ ഒളിപ്പിച്ചതായി വെളിപ്പെടുത്തിയത്.

ആദ്യമായാണ് ദ്രാവക രൂപത്തില്‍ കൊക്കെയ്ന്‍ കേരളത്തിലെത്തുന്നത്. കൃത്യമായ ലേബലും മറ്റുമുള്ള മദ്യക്കുപ്പികള്‍ സാധാരണ ഗതിയില്‍ തുറന്ന് പരിശോധിക്കാറില്ല. ജൂണില്‍ ടാര്‍സാനിയന്‍ യുവതിയുടെയും യുവാവിന്റെയും കൈയില്‍നിന്ന് 33 കോടിയുടെ മയക്കുമരുന്ന് ഡി.ആര്‍.ഐ പിടികൂടിയിരുന്നു. അന്ന് ഇരുവരും കൊക്കെയ്ന്‍ വിഴുങ്ങിയാണ് കൊണ്ടുവന്നത്.

കേസില്‍ ഡി.ആര്‍.ഐ അന്വേഷണം പുരോഗമിക്കവേയാണ് വീണ്ടും കോടികളുടെ മയക്കുമരുന്ന് കടത്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.