27
Aug 2024
Thu
27 Aug 2024 Thu
13 Year Assam Girl Missing Live Updates | Kerala Police has set out to bring the girl back

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് വീടുവിട്ടിറങ്ങിയ അസം സ്വദേശിനിയായ 13 കാരി തസ്മിത് തംസത്തിനെ കണ്ടെത്തിയത് രണ്ടു രാപകല്‍ നീണ്ട അന്വേഷണത്തിനൊടുവില്‍. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്നാണ് ഇന്ന് പുലര്‍ച്ചെ കുട്ടിയെ കണ്ടെത്തിയത്. കാണാതായി 37 മണിക്കൂറിന് ശേഷമാണ് താംബരം എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയെ കാണാനില്ലെന്ന വാര്‍ത്തയറിഞ്ഞ് വിശാഖപട്ടണത്തെ മലയാളി സമാജം പ്രതിനിധികള്‍ ട്രെയിനുകളില്‍ കയറി നടത്തിയ തിരച്ചിലാണ് കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്. കുട്ടിയെ കണ്ടെത്തുമ്പോള്‍ ട്രെയിനിലെ ബെര്‍ത്തില്‍ അവര്‍ ഉറങ്ങുകയായിരുന്നു. രാത്രി പത്ത് മണിയോടെ കുട്ടിയെ കണ്ടെത്തിയ സംഘം റെയില്‍വേ പൊലീസിനെ ഏല്‍പ്പിച്ചു. കുട്ടിയോട് വിഡിയോകോളില്‍ മാതാപിതാക്കള്‍ സംസാരിച്ചു.

കഴക്കുട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ തിരിച്ചു കൊണ്ടുവാരാന്‍ പുറപ്പെട്ടു. സംഘം ഇന്ന് തന്നെ കുട്ടിയുമായി തിരച്ചെത്തും. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൊലിസ് സംഘമാണ് ട്രെയിനില്‍ വിശാഖപട്ടണത്തേക്ക് തിരിച്ചത്. വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് ഇവിടുത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതാണ് നടപടി. അതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇതിനു മുന്‍പായി ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങും നടത്തും. കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുള്ളത്. കുട്ടി നിലവില്‍ വിശാഖപ്പട്ടണത്തെ ആര്‍പിഎഫിന്റെ സംരക്ഷണയിലാണ്. കുട്ടിക്ക് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നുള്ള ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്. കുട്ടിയെ തിരികെ വിമാനത്തില്‍ എത്രയും പെട്ടെന്ന് കേരളത്തില്‍ എത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ചൊവ്വാഴ്ച്ച രാവിലെ പത്തിനാണ് അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീത് തംസത്ത് വീട്ടില്‍ നിന്നിറങ്ങിയത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടി ബാഗുമെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കുട്ടി തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരി ഭാഗത്തേക്ക് ട്രെയിനില്‍ പോകുന്നതിന്റെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.

കഴക്കൂട്ടം മുതല്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വരെ പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്നുതന്നെ കണ്ടെത്തിയെങ്കിലും തുടര്‍ന്ന് എവിടേക്കു പോയെന്നറിയാതെ പൊലീസ് ആശയക്കുഴപ്പത്തിലായിരുന്നു.

13 Year Assam Girl Missing Live Updates | Kerala Police has set out to bring the girl back