25
Jan 2025
Thu
25 Jan 2025 Thu
chottanikkara crime

കൊച്ചി: ചോറ്റാനിക്കരയില്‍ 19 കാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അനൂപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനൂപിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചപ്പോള്‍ ‘കോള്‍ വെയ്റ്റിംഗ്’ ആയതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് വിവരം.

കഴുത്തില്‍ ഷാള്‍ മുറുകിയുണ്ടായ പരിക്കുകളാണ് പെണ്‍കുട്ടിയുടെ നില വഷളാക്കിയത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന്, ഷാള്‍ കഴുത്തില്‍ കുരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് ഈ പരിക്കിന് കാരണമെന്നാണ് പ്രതിയുടെ മൊഴി.

ALSO READ: ഒളിവിലായിരുന്ന പിഎഫ്‌ഐ പ്രവര്‍ത്തകന്‍ കീഴടങ്ങി

ഷാള്‍ ഉപയോഗിച്ചു തൂങ്ങിയ പെണ്‍കുട്ടിയെ അനൂപ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചു. സാധിക്കാതെ വന്നതോടെ അടുക്കളയില്‍ പോയി കത്തിയെടുത്തു കൊണ്ടുവന്ന് ഷാള്‍ മുറിച്ചു.

താഴേക്ക് വീണ പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതോടെ അനൂപ് വായും മൂക്കും പൊത്തിപ്പിടിക്കുകയായിരുന്നു. ഇത് പെണ്‍കുട്ടിയുടെ നില വഷളാവാന്‍ കാരണമായെന്നാണ് വിവരം.

ആക്രമണം നടന്ന ദിവസം ബലാത്സംഗം നടന്നിട്ടില്ലെന്നും സ്ഥിരീകരണമുണ്ട്. പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതിയെ എത്തിച്ച സുഹൃത്തുക്കളുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. പ്രതിയെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

ഞായറാഴ്ച വൈകിട്ട് വീട്ടില്‍ ഉറുമ്പരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംശയരോഗത്തെ തുടര്‍ന്നാണ് കാമുകനായ അനൂപ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടി മരിച്ചെന്ന് കരുതിയാണ് പ്രതി അവിടെ നിന്ന് മുങ്ങിയത്.