13
May 2023
Sat
13 May 2023 Sat

ബൈബിളുമായി പിടിയിലായ ക്രൈസ്തവ കുടുംബത്തിലെ രണ്ടുവയസ്സുകാരിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഉത്തരകൊറിയ. അമേരിക്കന്‍ വിദേശകാര്യവകുപ്പാണ് ഇക്കാര്യം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022ലെ അമേരിക്കന്‍ വിദേശകാര്യത്തിന്റെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപോര്‍ട്ട് പ്രകാരം 70000ത്തോളം ക്രിസ്ത്യാനികള്‍ ഉത്തരകൊറിയയില്‍ തടവിലടയ്ക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ആരാധനയ്ക്കിടെ ബൈബിള്‍ സഹിതം പിടികൂടിയ ക്രൈസ്തവരെ അധികൃതര്‍ ജയിലില്‍ അടയ്ക്കുകയായിരുന്നു.

2009ലാണ് രണ്ടുവയസ്സുകാരിയെ കുടുംബത്തോടൊപ്പം ജീവപര്യന്തം ജയിലിലടച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. വൃത്തിഹീനമായ അന്തരീക്ഷമാണ് തടവറയ്ക്കുള്ളതെന്നും ഇവിടെ ശാരീരിക പീഡനത്തിന് ഇവര്‍ ഇരയാവുന്നുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക