പാകിസ്താന് മിസൈലാക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു. ഇന്ത്യക്കു നേരെ പാകിസ്താന് ഡ്രോണുകളും മിസൈലുകളും വര്‍ഷിച്ചതിനു പിന്നാലെയാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചത്.
|
ചണ്ഡീഗഡ്, ശ്രീനഗര്‍, അമൃത്സര്‍, ലുധിയാന, കിഷന്‍ഗഡ്, പാട്യാല, ഷിംല, കാംഗ്ര-ഗഗ്ഗല്‍, ജയ്സാല്‍മര്‍, ജോധ്പുര്‍, ബികാനര്, ഹല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേ, മുദ്ര, ജാംനഗര്‍, ഹിരാസര്‍(രാജ്കോട്ട്), പോര്‍ബന്തര്‍, കെഷോഡ്, ഭുജ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്.അതേസമയം രാജ്യത്തുടനീളമുള്ള വിമാനത്താവളത്തില്‍ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ അടക്കമുള്ളവയ്ക്കു നേരെ പാകിസ്താന് നടത്തിയ ആക്രമണശ്രമങ്ങള്‍ ഇന്ത്യന്‍ സേന മാര്‍ഗമധ്യേ തകര്‍ത്തിരുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ബ്ലാക്ക് ഔട്ടിന് ആഹ്വാനം നല്‍കുകയും ചെയ്തിട്ടുണ്ട്.


