28
Jan 2025
Wed
28 Jan 2025 Wed
woman arrested for rupees 17 Lakh fraud

ലഖ്‌നോ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നോവില്‍ നാടിനെ ഞെട്ടിച്ച കൂട്ടക്കൊല. (24-year-old arrested for murdering mother and four sisters) അമ്മയെയും നാല് സഹോദരിമാരെയും 24 കാരനാണ് കൊന്ന് തള്ളിയത്. ലഖ്‌നോവിലെ ‘ശരണ്‍ജിത്ത്’ ഹോട്ടലില്‍ ഡിസംബര്‍ 31ന് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതി അര്‍ഷാദിനെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നിഗമനം. അര്‍ഷാദിന്റെ കുടുംബം ആഗ്ര സ്വദേശികളാണ്. അര്‍ഷാദിന്റെ സഹോദരിമാരായ ആലിയ (9), അല്‍ഷിയ (19), അക്‌സ (16), റഹ്‌മീന്‍ (18) അമ്മ അസ്മ എന്നിവരാണ് മരിച്ചത്.

ALSO READ: പശുവിന്റെ പേരില്‍ വീണ്ടും ഭീകരത; മുസ്ലിം യുവാവിനെ ബജ്‌റംഗ് ദള്‍ ഗുണ്ടകള്‍ അടിച്ചു കൊന്നു

കൈത്തണ്ടയില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭക്ഷണത്തില്‍ ലഹരി മരുന്ന് കലര്‍ത്തി നല്‍കിയതിന് ശേഷമാണ് കൊലപാതകം നടത്തിയത്.

കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി സെന്‍ട്രല്‍ ലഖ്നോ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) രവീണ അറിയിച്ചു. തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിസംബര്‍ 30നാണ് മരിച്ച അഞ്ച് പേരും ‘ശരണ്‍ജിത്ത്’ ഹോട്ടലില്‍ എത്തിയത്. അര്‍ഷാദിന്റെ അച്ഛനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. പിതാവ് ബദറിനും കേസില്‍ പങ്കുണ്ടെന്നാണ് പൊലീസിന് സംശയിക്കുന്നത്. പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചുവെന്നും പൊലീസ് അറിയിച്ചു.