28
Jul 2024
Wed
28 Jul 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: സ്വന്തം പക്ഷത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി അജിത് പവാർ മാത്രം ആകുമോ? ലോക്സഭാ. തെരഞ്ഞെടുപ്പിൽ അജിത് പക്ഷത്തിന് ഉണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ NCP യിൽ ഉയരുന്ന ചോദ്യം ഇതാണ്. കാരണം അജിത് പക്ഷത്തിനൊപ്പം നിന്ന
ഒരോരുത്തർ ആയി പാർട്ടി സ്ഥാപകൻ ശരത് പവാറിനൊപ്പം തിരിച്ചെത്തി കൊണ്ടിരിക്കുക ആണ്.
NCP യുടെ ശക്തികേന്ദ്രമായ പിംപ്രി – ചിഞ്ച് വാഡ് മേഖലയിൽ പ്രധാനപ്പെട്ട നേതാവടക്കം നാല് പേർ ആണ് ഏറ്റവും ഒടുവിൽ അജിത് പക്ഷത്തോട് സലാം പറഞത്.

പിംപ്രി – ചിഞ്ച് വാഡ് ഘടകത്തിന്റെ പ്രസിഡന്റ് അജിത് ഗഹ്‌വാനെ, യുവജനവിഭാഗം തലവൻ യഷ് സാനെ അടക്കം നാല് പേരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇവർ ശരത് പവാർ പക്ഷത്തേക്ക് പോകുമെന്നാണ് സൂചന. പാർട്ടി വിട്ടുപോയ നേതാക്കൾക് ഇനിയും തിരിച്ചുവരാൻ അവസരമുണ്ടെന്ന ശരത് പവാറിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് രാജി എന്നതും ശ്രദ്ധേയമാണ്. അജിത് പക്ഷത്തിന് കനത്ത പ്രഹരം ആണ് ഇവരുടെ രാജി.

മേഖലയിലെ 16 അജിത് പക്ഷ നേതാക്കൾ ശരത് പവറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അവരിൽ കഴിഞ്ഞ ദിവസം രാജിവെച്ച പ്രസിഡന്റ് അജിത് ഗഹ്‌വാനെയടക്കം ഉണ്ടായിരുന്നു. ഇവർ ഈ മാസം 20ന് ശരദ് പവാറിന്റെ സാന്നിധ്യത്തിൽ പക്ഷത്തിലേക്ക് ചേരുമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതോടെ സ്വന്തം മുന്നണിയിൽ നിന്ന് പോലും വിമർശനങ്ങളേൽക്കേണ്ടിവരുന്ന അജിത് പവാർ പക്ഷത്തിന് വലിയ ആഘാതമായിരിക്കുകയാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.

4 Top Leaders Quit Ajit Pawar’s Party In Major Setback After Poll Drubbing