26
Jun 2024
Sun
26 Jun 2024 Sun
drug case kannur

മലപ്പുറം: കണ്ണൂര്‍ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റില്‍ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന മയക്കമരുന്ന സംഘം വലയില്‍. (5 arrested with deadly drug methamphetamine by excise ) വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ കാര്‍ കൊണ്ട് ഇടിച്ചിടാന്‍ ശ്രമിച്ച് രക്ഷപ്പെട്ട ബേപ്പൂര്‍ സ്വദേശി യാസര്‍ അറഫാത്തു നാലു കൂട്ടാളികളുമാണ് അറസ്റ്റിലായത്. 50 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 685 ഗ്രാം മെത്താഫിറ്റമിന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുളിക്കല്‍ അരൂരില്‍ എട്ടൊന്ന് വീട്ടില്‍ ഷെഫീഖ് (32), ഭാര്യ സൗദ (28), പുല്ലിപ്പറമ്പ് ചേലേമ്പ്ര കെ.കെ. ഹൗസില്‍ വി.കെ. അഫ്നാനുദ്ദീന്‍ (22), പുളിക്കല്‍ സിയാംകണ്ടത്ത് പുള്ളിയന്‍വീട്ടില്‍ മുഹമ്മദ് ഷാഹിദ് (28) എന്നിവരാണു പിടിയിലായത്.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നാണ് മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജികുമാറിന്റെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഘം കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റില്‍ എത്തിയത്. വാഹനപരിശോധന നടത്തുകയായിരുന്ന അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. ഷാജി, പ്രിവന്റീവ് ഓഫീസര്‍ ഷാജി അളോക്കന്‍ എന്നിവര്‍ കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തും വിധം ഓടിച്ചുപോവുകയായിരുന്നു.

എക്സൈസും പോലീസും പിന്തുടര്‍ന്നെങ്കിലും കാര്‍ കണ്ടെത്താനായില്ല. എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡും കണ്ണൂര്‍ ഡാന്‍സാഫും ഇരിട്ടി പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാത്രിയോടെ വാഹനമോടിച്ച ബേപ്പൂര്‍ സ്വദേശി യാസര്‍ അറഫാത്തും കാറും പിടിയിലായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ 24 മണിക്കൂറിനകംതന്നെ മറ്റു പ്രതികളെയും വലയിലാക്കി. എക്സൈസ് ഉത്തരമേഖലയില്‍ നടത്തിയ ഏറ്റവും വലിയ മെത്താഫിറ്റമിന്‍ വേട്ടകളിലൊന്നാണിത്.