കോഴിക്കോട്: മുസ്ലിം ലീഗിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റിലേക്ക് അപ്രതീക്ഷിത സ്ഥാനാര്‍ഥി. ( haris-beeran-iuml-rajya-sabha-candidate )സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്റെ പേര് ലീഗ് അധ്യക്ഷന്‍ പണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍ദേശിച്ചതായാണ് വ. കുഞ്ഞാലിക്കുട്ടിക്ക് താല്‍പര്യമുള്ള പിഎംഎ സലാമിന്റെയും പികെ ഫിറോസിന്റെയും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബുവിന്റെയും പേരുകള്‍ മറികടന്നാണ് തങ്ങളുടെ തീരുമാനം. കേരളത്തിലെ നേതാക്കളെ തഴഞ്ഞതില്‍ യൂത്ത് ലീഗിനും അമര്‍ഷമുണ്ട്.
|
രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം രാജ്യസഭ സ്ഥാനാര്‍ഥിയുടെ കാര്യം ചര്‍ച്ച ചെയ്യുമെന്നായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടിയുടെ പേര് ഉയര്‍ന്നുവന്നപ്പോള്‍ പറഞ്ഞിരുന്നത്. ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ രാജ്യസഭയിലേക്ക് മന്ത്രിസഭയിലെത്താന്‍ കുഞ്ഞാലിക്കുട്ടി ചരടു വലികള്‍ നടത്തുന്നാതായും വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍, വാര്‍ത്ത വിവാദമായതോടെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തെത്തി. അതേസമയം, ഇത്തവണ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പുതുമുഖമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. യുവാക്കള്‍ക്കായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞിരുന്നു.





