ഗസാ സിറ്റി: ഗസയ്ക്ക് കിഴക്കുള്ള ശുജാഇയ്യയില്‍ ഇസ്രായേല്‍ സൈന്യവും ഹമാസ് പോരാളികളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍.(Ten Israeli Soldiers Killed; Nasrallah Meets Hamas) സൈന്യത്തിന്റെ മൂന്നോട്ടുള്ള നീക്കത്തില്‍ ഓരോ തെരുവിലും തിരിച്ചടികള്‍ നേരിടുന്നതായാണ് റിപോര്‍ട്ട്. വ്യാഴാഴ്ച്ച പോരാളികള്‍ നടത്തിയ തന്ത്രപരമായ ആക്രമണത്തില്‍ 10 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അല്‍ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. ശുജാഇയ്യയിലെ ബഗ്ദാദ് തെരുവില്‍ യാസീന്‍ 105 ഷെല്ലുകള്‍ ഉപയോഗിച്ച് ഇസ്രായേല്‍ സൈന്യത്തിന്റെ മാര്‍ക്കാവ ടാങ്ക് തകര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് 10 സൈനികര്‍ കൊല്ലപ്പെട്ടത്.
|
റഫാ നഗരത്തിലും ഇസ്രായേല്‍ സൈന്യം കനത്ത ചെറുത്തുനില്‍പ്പാണ് നേരിടുന്നത്. ഒളിയാക്രമണത്തില്‍ വിദഗ്ധരായ പോരാളികള്‍ മോര്‍ട്ടാര്‍ ഷെല്ലുകളും റോക്കറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്.

അതിനിടെ, ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയും ഹമാസ് പ്രതിനിധികളും ചര്‍ച്ച നടത്തി. വെടിനിര്‍ത്തല്‍ സംബന്ധിച്ചും ഇസ്രായേലിനെതിരായ ചെറുത്തുനില്‍പ്പില്‍ കൂടുതല്‍ ഏകീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യവുമാണ് ചര്‍ച്ച ചെയ്തത്. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മൊസാദ് തലവന്‍ ഖത്തറിലേക്ക് തിരിച്ചതായ വാര്‍ത്തയ്ക്ക്പിന്നാലെയാണ് ഹിസ്ബുല്ലയും ഹമാസും ചര്‍ച്ച നടത്തിയത്.
ഗസാ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഒക്ടോബര്‍ 7ന് ശേഷം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 38,000 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 87,445 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.


