28
Aug 2024
Wed
28 Aug 2024 Wed
Chennai Central to Kochuveli Trai

തിരുവനന്തപുരം: സ്വാതന്ത്ര്യദിന അവധിയും വാരാന്ത്യവും കണക്കിലെടുത്തുള്ള തിരക്ക് മുന്നില്‍കണ്ട് പ്രഖ്യാപിച്ച ചെന്നൈ- കൊച്ചുവേളി പ്രത്യേക ട്രെയിനിനായി കൂട്ട ബുക്കിങ്. പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ബുക്കിങ് കഴിഞ്ഞു. എന്നാല്‍ കൊച്ചുവേളിയില്‍ നിന്ന് തിരച്ചുള്ള സര്‍വീസുകളില്‍ ബെര്‍ത്തുകള്‍ ഒഴിവുണ്ട്. നാളത്തെ സര്‍വീസിലെ ബര്‍ത്തുകളാണ് ബുക്ക് ചെയ്ത് കഴിഞ്ഞത്. ട്രെയിന്‍ പ്രഖ്യാപനത്തോടൊപ്പം തന്നെ റിസര്‍വേഷനും ആരംഭിക്കുകയുണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: തൃശൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു | class 5 students commit suicide

ഓഗസ്റ്റ് 14നും 21നും ഉച്ചയ്ക്ക് ശേഷം 3.45ന് ചെന്നൈയില്‍ നിന്ന് തിരിക്കുന്ന ട്രെയിന്‍ (06043) അടുത്തദിവസം രാവിലെ 8.30ന് കൊച്ചുവേളിയില്‍ എത്തും. കൊച്ചിവേളിയില്‍ നിന്ന ഓഗസ്റ്റ് 15നും 22നും വൈകുന്നേരം 6.25ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്തദിവസം രാവിലെ 11.25ന് ചെന്നൈ സെന്‍ട്രലില്‍ എത്തുന്ന വിധത്തിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്.

തിരുവള്ളൂര്‍, ആര്‍ക്കോണം, കാട്പാടി, ജോലാര്‍പ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

ട്രെയിന്‍ ഷെഡ്യൂള്‍ (14നും 21നും)
(ചെന്നൈയില്‍നിന്ന് കൊച്ചുവേളിയിലേക്ക്)

3:45 PM ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍
4:18/4:20 തിരുവള്ളൂര്‍
4:43/4:45 ആരക്കോണം
5:38/5:40 കാട്പാടി
7:03/7:05 ജോളാര്‍പേട്ട്
8:28/8:30 സേലം
9:20/9:30 ഈറോഡ്
10:13/10:15 തിരുപ്പൂര്‍
11:33/11:35 പോഡന്നൂര്‍
12:37/12:40 AM പാലക്കാട്
1:32/1:35 തൃശൂര്‍
2:36/2:38 ആലുവ
3:00/3:05 എറണാകുളം ടൗണ്‍
4:10/4:13 കോട്ടയം
4:33/4:34 ചങ്ങനാശേരി
4:44/4:45 തിരുവല്ല
4:54/4:56 ചെങ്ങന്നൂര്‍
5:10/5:11 മാവേലിക്കര
5:25/5:27 കായംകുളം
6:22/6:25 കൊല്ലം
8:30 കൊച്ചുവേളി

 

ട്രെയിന്‍ ഷെഡ്യൂള്‍ (15നും 22നും)
(കൊച്ചുവേളിയില്‍നിന്ന് ചെന്നൈയിലേക്ക്)

6:25 PM കൊച്ചുവേളി
7:35/7:38 കൊല്ലം
8:18 8:20 കായംകുളം
8:34/8:35 മാവേലിക്കര
8:45/8:47 ചെങ്ങന്നൂര്‍
8:56/8:57 തിരുവല്ല
9:06/9:07 ചങ്ങനാശേരി
9:32/9:35 കോട്ടയം
10:55/11:00 എറണാകുളം ടൗണ്‍
11:23/11:25 ആലുവ
12:22/12:25 AM തൃശൂര്‍
1:57/2:00 പാലക്കാട്
3:22/3:25 പോഡന്നൂര്‍
4:18/4:20 തിരുപ്പൂര്‍
5:05/5:15 ഈറോഡ്
6:12/6:15 സേലം
8:03/8:05 ജോളാര്‍പേട്ട്
9:13/9:15 കാട്പാടി
10:03/10:05 ആരക്കോണം
10:28/10:30 തിരുവള്ളൂര്‍
10:58/11:00 പേരമ്പൂര്‍
11:25 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍

Chennai Central to Kochuveli Trains schedule and time