ദുബൈ: പൊതുമാപ്പിനായി ഡിസംബര്‍ 31 വരെ കാത്തിരിക്കരുതെന്നും വിമാന നിരക്ക് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഡിസംബര്‍ 31 വരെ കാത്തിരിക്കരുതെന്നും മുന്നറിയിപ്പ്. എമിറേറ്റ്‌സ് വിടാന്‍ വൈകിയാല്‍ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതിനാലാണ് ദുബൈ് താമസ കുടിയേറ്റ വകുപ്പിന്റെ ഓര്‍മപ്പെടുത്തല്‍. അടുത്ത മാസം രണ്ടാമത്തെ ആഴ്ചയോടെ ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയാകും. നാട്ടിലേക്ക് പോകേണ്ടവര്‍ എത്രയും വേഗം രേഖകള്‍ ശരിയാക്കി പൊതുമാപ്പ് നേടണമെന്നും ജിഡിആര്‍എഫ്എ അധികൃതര്‍ അറിയിച്ചു.
|
അടുത്തമാസം വരെ കാത്തിരുന്നാല്‍ വിമാന ടിക്കറ്റ് നിരക്ക് ഉയരും. അപ്പോള്‍ പൊതുമാപ്പ് ലഭിച്ചാലും നാട്ടില്‍ പോകാനാകാത്ത സാഹചര്യം ഉണ്ടാകും. അടുത്ത മാസം രണ്ടാമത്തെ ആഴ്ചയോടെ ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയാകും. നാട്ടിലേക്കു പോകേണ്ടവര്‍ എത്രയും വേഗം രേഖകള്‍ ശരിയാക്കി പൊതുമാപ്പ് നേടണമെന്നും ജിഡിആര്‍എഫ്എ മുന്നറിയിപ്പ് നല്‍കി.
എക്‌സിറ്റ് പാസിന്റെ കാലാവധി പൊതുമാപ്പ് കഴിയുന്നതോടെ അവസാനിക്കുന്നതാണ്. ഇപ്പോള്‍ എക്‌സിറ്റ് പാസ് ലഭിച്ചവര്‍ക്ക് ജോലി ലഭിക്കുകയാണെങ്കിലും പാസിന്റെ കാലാവധി റദ്ദാക്കും. എക്‌സിറ്റ് പാസ് ലഭിച്ചവര്‍ക്ക് യുഎഇയില്‍ ജോലി കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ സ്വന്തം നാട്ടിലേക്കു നിര്‍ബന്ധമായും മടങ്ങണമെന്നും അറിയിപ്പിലുണ്ട്.
വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളുമായി താമസകുടിയേറ്റ വകുപ്പ് ഇക്കാര്യത്തില്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അനധികൃത താമസക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ കൂടിയാണിത്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഴ്ചയില്‍ 5 ദിവസവും സഹായ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാന്‍ 4 മാസത്തെ സാവകാശമാണ് പൊതുമാപ്പിന്റെ ഭാഗമായി യുഎഇ നല്‍കിയത്. ഒക്ടോബറില്‍ പൊതുമാപ്പ് കാലാവധി അവസാനിച്ചെങ്കിലും തിരക്ക് പരിഗണിച്ചും കൂടുതല്‍ പേര്‍ പൊതുമാപ്പിനായി കാത്തിരിക്കുന്ന സാഹചര്യത്തിലും കാലാവധി നീട്ടുകയായിരുന്നു.
UAE amnesty: Warn not to wait till Dec 31 as airfares increse





