തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും കറന്റ് ചാര്‍ജ് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് ഒറ്റയടിക്ക് കൂട്ടിയിരിക്കുന്നത്. (Electricity rates hiked again in the state) നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തിലാകും. ബിപിഎല്ലുകാര്‍ക്കും വര്‍ധന ബാധകമാണ്.
|
പിണറായി സര്‍ക്കാര്‍ വന്നശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുത ബില്ല് ഉയര്‍ത്തുന്നത്. അതേ സമയം, 40 യൂണിറ്റ് വരെ വരെ ഉപയോഗിക്കുന്നവരെ നിരക്ക് വര്‍നയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഈ വര്‍ഷം ഫിക്‌സഡ് ചാര്‍ജില്‍ വര്‍ധന നടപ്പാക്കിയിട്ടില്ല. വേനല്‍ക്കാലമായ ജനുവരി മുതല്‍ മെയ് വരെ നിലവിലെ താരിഫിന് പുറമെ 10 പൈസ കൂടി യൂണിറ്റിന് അധികമായി വാങ്ങണം എന്ന കെഎസ്ഇബി ആവശ്യം റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചില്ല.
ALSO READ: രണ്ടു ബസ്സുകള്‍ക്കിടയില്‍പെട്ട് കേരള ബാങ്ക് മാനേജര്‍ മരിച്ചു
1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് താരിഫ് വര്‍ധന ഇല്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവയെയും നിരക്കു വര്‍ധനയില്‍ നിന്ന് ഒഴിവാക്കി.
റെഗുലേറ്ററി കമ്മീഷന്‍ അംഗങ്ങള്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിരക്ക് വര്‍ധനവ് ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് യൂണിറ്റിന് 10 പൈസ മുതല്‍ 20 പൈസ വരെ ഉയര്‍ത്തിയേക്കുമെന്ന സൂചനയുമുണ്ടായിരുന്നു. യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണമെന്നായിരുന്നു കെഎസ്ഇബി ആവശ്യം.
ഓരോ വര്‍ഷവും കെഎസ്ഇബി രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം നേരിടുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. നിരക്കു വര്‍ധനയില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ വാദം.





