17
May 2025
Sun
17 May 2025 Sun
Fire in Idukki

ഇടുക്കി: ഇടുക്കി പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ വീടിന് തീ പിടിച്ച് നാല് പേര്‍ മരിച്ച നിലയില്‍. (Four members of a family die in house fire in Idukki)  തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ആള്‍ താമസം കുറവുള്ള പ്രദേശത്തെ ഇവരുടെ വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.

സ്ഥലത്തെത്തിയ സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അപകടം ഉണ്ടായത് എങ്ങനെയെന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. വെള്ളത്തൂവല്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ALSO READ: ഫലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കും, വെടിനിർത്തലിന് പിന്തുണ, ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യം ഉപേക്ഷിക്കും; നെതന്യാഹുവിനെ കൈവിട്ട് ഡൊണാൾഡ് ട്രംപ്

അഭിനവിന്റെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞിട്ടുളളത്. കുട്ടിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണുളളത്. അതുകൊണ്ടുതന്നെ ഫൊറന്‍സിക് വിഭാഗമടക്കം വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ സ്ഥിരീകരണം ലഭിക്കുകയുളളു.

എപ്പോഴാണ് തീപിടുത്തമുണ്ടായതെന്നോ മരണങ്ങളുണ്ടായതെന്നോ കൃത്യമായി അറിയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശുഭയുടെ ഭര്‍ത്താവ് കൊവിഡ് കാലത്ത് മരണപ്പെട്ടിരുന്നു. പിന്നീട് ശുഭയ്ക്ക് വിഷാദരോഗമുണ്ടായെന്ന തരത്തിലും റിപ്പോര്‍ട്ട് വരുന്നുണ്ട്. മരണങ്ങളില്‍ അസ്വാഭാവികതയുണ്ടോ എന്നതടക്കമുളള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.