17
Jul 2025
Thu
17 Jul 2025 Thu
Dharmasthala mass burial case witness

ബംഗളൂരു: ധര്‍മസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകങ്ങളുടെ കേസില്‍ ശുചീകരണത്തൊഴിലാളിയുടെ മൊഴി പുറത്ത്. (Dharmasthala mass burial case: Shocking revelation) നടുക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളി പോലീസില്‍ നല്‍കിയ മൊഴിയാണ് പുറത്തുവന്നത്. സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ഒപ്പം നിരവധി പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പടുത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി കൊലപാതകങ്ങള്‍ താന്‍ നേരില്‍ കണ്ടെന്നും അവ മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയിലുണ്ട്. കൊലപാതകത്തിന് ഉത്തരവിട്ടവരെ ഭയന്ന് തനിക്ക് അയല്‍ സംസ്ഥാനത്ത് 11 വര്‍ഷമായി ഒളിവില്‍ കഴിയേണ്ടി വന്നു.

ഏതു നിമിഷവും കൊല്ലപ്പെടും എന്ന ഭീതി വേട്ടയാടുന്നു. ശുചീകരണ തൊഴിലാളി എന്നത് പേരിന് മാത്രമായിരുന്നു. ഭയാനകമായ കുറ്റ കൃത്യങ്ങളുടെ തെളിവുകള്‍ മറച്ചു വയ്ക്കുന്ന ജോലി ആയിരുന്നു തനിക്കെന്നും ഇയാള്‍ പറഞ്ഞു.

ALSO READ: അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ തുരത്തി ഇറാന്‍

ക്രൂരമായി ആക്രമിക്കപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ തനിക്ക് മറവ് ചെയ്യേണ്ടിവന്നു, കുഴിച്ചുമൂടിയതില്‍ സ്‌കൂള്‍ യൂണിഫോമില്‍ ഉള്ള പെണ്‍കുട്ടികളും ഉണ്ടായിരുന്നു. സ്‌കൂള്‍ ബാഗ് സഹിതം കുഴിച്ചുമൂടിയ സംഭവങ്ങളും ഉണ്ടായി.

ചില മൃതദേഹങ്ങളില്‍ ആസിഡ് പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ചിലത് താന്‍ തന്നെ ഡീസല്‍ ഒഴിച്ച് കത്തിച്ചു.

സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രദേശത്തെ ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ടവരാണെന്നും മൊഴിയിലുണ്ട്. സത്യം തെളിയിക്കാന്‍ പോളിഗ്രാഫ് പരിശോധനയ്ക്ക് തയ്യാറാണെന്നും ശുചീകരണത്തൊഴിലാളി പോലീസിനെ അറിയിച്ചിട്ടുണ്ട്.

ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വീരേന്ദ്ര ഹെഗ്‌ഡെയാണ് നിലവില്‍ ക്ഷേത്ര ട്രസ്റ്റ് നിയന്ത്രിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത രാജ്യസഭാ എം.പി കൂടിയായ ഹെഗ്ഡെ അധികാരം കൈയാളിയ കാലഘട്ടം മുതല്‍ക്കേ മഞ്ജുനാഥ ക്ഷേത്രം നിരവധി വിവാദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. മോദിയുടെ അടുപ്പക്കാരനായ ഹെഗ്ഡെയെ 2015ല്‍ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.