രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ ചൊവ്വാഴ്ച 87.88ല്‍ എത്തിയ രൂപയുടെ മൂല്യം ഇനിയും കുറയുമോ എന്നാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്. വരും മാസങ്ങളില്‍ ഇനിയും കുറയുമോ എന്നത് യുഎസ് ഇറക്കുമതിത്തീരുവയെ ആശ്രയിച്ചിരിക്കും. വര്‍ഷാവസാനം 89 രൂപയില്‍ എത്തുമെന്നു കരുതുന്നുണ്ടെങ്കിലും യുഎസുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായാല്‍ തീരുവ കുറഞ്ഞ് രൂപ ശക്തിയാര്‍ജിക്കാനും സാധ്യതയുണ്ട്.
|
ഡോളര്‍ മൂല്യം വര്‍ധിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമുള്ള കറന്‍സികളുടെ മൂല്യം വര്‍ധിക്കുന്നതിനാല്‍ മലയാളികള്‍ക്കു വരുമാന നേട്ടവുമാണ്. നാട്ടിലേക്കുള്ള പണം വരവും വര്‍ധിക്കും. യുഎഇ ദിര്‍ഹം 23 രൂപ 90 പൈസയില്‍ എത്തി. 1000 ദിര്‍ഹം നാട്ടിലേക്ക് അയച്ചാല്‍ 23900 രൂപ കിട്ടും. ഖത്തര്‍ റിയാല്‍ 24 രൂപ 12 പൈസയിലെത്തിയതോടെ 1000 റിയാലിന് 24120 രൂപയായി. ബാങ്കുകളിലെത്തുന്ന വാര്‍ഷിക റെമിറ്റന്‍സ് കണക്കുകളിലും കുതിച്ചുചാട്ടമുണ്ടാകും.
രൂപയെ തളര്‍ത്തുന്നത് ട്രംപ് ഇന്ത്യയ്ക്ക് 25% തീരുവ ഏര്‍പ്പെടുത്തിയതും ഇനിയും വര്‍ധിപ്പിക്കുമെന്നു പ്രഖ്യാപിച്ചതുമാണ്. തീരുവ കൂടുമ്പോള്‍ യുഎസിലേക്കുള്ള കയറ്റുമതി കുറയുകയും അങ്ങനെ കയറ്റുമതി വരുമാനം കുറയുമ്പോള്‍ വ്യാപാരക്കമ്മി വര്‍ധിക്കുകയും ചെയ്യും.
കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാരക്കമ്മി.


