20 ദിവസം മുമ്പ് കാണാതായ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുകൊന്ന അധ്യാപകനെ അറസ്റ്റ് ചെയ്തു. മനോജ് കുമാര്‍ പാല് ആണ് അറസ്റ്റിലായത്.പശ്ചിമബംഗാളിലെ കലിദംഗ ഗ്രാമത്തിലാണ് സംഭവം.
|
ആഗസ്ത് 28ന് ട്യൂഷന് ക്ലാസിലേക്ക് പോയ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പിന്നീട് കാണാതാവുകയായിരുന്നു. മകളുടെ തിരോധാനത്തിനു പിന്നില്‍ മനോജ് കുമാറിന് പങ്കുണ്ടെന്ന് കുടുംബം പോലീസിനെ അറിയിച്ചിരുന്നു. ഇയാള്‍ മകളെ പലപ്പോഴും മോശമായി സ്പര്ശിച്ചിരുന്നുവെന്ന വിവരവും കുടുംബം പോലീസിനെ അറിയിക്കുകയുണ്ടായി. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
ഇയാള്‍ നല്കിയ വിവരമനുസരിച്ച് നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ചതുപ്പ് നിലത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 9 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ALSO READ: ഗസാ അതിക്രമം; ഇസ്രായേലിനെതിരേ നടപടിയുമായി യൂറോപ്യന്‍ യൂനിയന്‍





