15
Nov 2025
Fri
15 Nov 2025 Fri
nurse sentenced jail

Nurse sentenced ജോലിഭാരം കുറയ്ക്കാന്‍ നഴ്‌സ് കണ്ടെത്തിയ വഴി കോടതിയെ പോലും ഞെട്ടിച്ചു. രോഗികളുടെ എണ്ണം കുറയ്ക്കാന്‍ പത്ത് രോഗികളെ കൊലപ്പെടുത്തുകയായിരുന്നു നഴ്സ്. ക്രൂരത ചെയ്ത നഴ്സിന് ജീവപര്യന്തം ശിക്ഷ വിധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പശ്ചിമ ജര്‍മ്മനിയിലാണ് പത്ത് രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പാലിയേറ്റീവ് കെയര്‍ വിഭാഗത്തിലെ നഴ്‌സിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.

2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയില്‍ വൂര്‍സെലന്‍ നഗരത്തിലെ ആശുപത്രിയിലാണ് സംഭവം. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന പ്രതി, നിരവധി രോഗികളെ പരിചരിക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രോഗികളെ മയക്കി കിടത്തുന്നതിന് ഇയാള്‍ പ്രായമായ രോഗികള്‍ക്ക് ഉള്‍പ്പെടെ മോര്‍ഫിനോ മയക്കുമരുന്നോ കുത്തിവെക്കുകയായിരുന്നു.

ALSO READ: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയ രണ്ട് യുവതികള്‍ പിടിയില്‍

കൃത്യമായ പരിചരണം ആവശ്യമുള്ള രോഗികളാണ് പ്രധാനമായും പാലിയേറ്റീവ് കെയര്‍ വിഭാഗത്തിലുണ്ടാവുക. അല്‍പം പോലും സഹാനുഭൂതി ഇല്ലാതെയാണ് പ്രതി രോഗികളോട് പെരുമാറിയിരുന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ ധരിപ്പിച്ചു.

അതേസമയം ഇയാള്‍ കൊലപ്പെടുത്തിയ ആളുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും ഇരകളെ തിരിച്ചറിയുന്നതിനായി മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2007-ല്‍ നഴ്‌സിങ് പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം 2020ലാണ് ഇയാള്‍ വൂര്‍സെലന്‍ ആശുപത്രിയില്‍ ജോലിക്ക് പ്രവേശിച്ചത്. 2024ലാണ് കൊലപാതകക്കേസില്‍ അറസ്റ്റിലാവുന്നത്.

നേരത്തേ സമാനമായ സംഭവം ജര്‍മ്മനിയില്‍ നടന്നിട്ടുണ്ട്. 1999-നും 2005-നും ഇടയില്‍ വടക്കന്‍ ജര്‍മ്മനിയിലെ രണ്ട് ആശുപത്രികളില്‍ 85 രോഗികളെ മാരകമായ അളവില്‍ ഹൃദയത്തെ ബാധിക്കുന്ന മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയതിന് 2019-ല്‍ നീല്‍സ് ഹോഗല്‍ എന്ന നഴ്‌സിനും ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.