ഇസ്രായേലിന് നേരെ കുതിച്ചെത്തിയ ഹിസ്ബുല്ലയുടെ തകര്‍ക്കാനുള്ള ശ്രമം വന്‍ ദുരന്തത്തില്‍ കലാശിച്ചു. ഹെലികോപ്ടറില്‍ നിന്ന് ഡ്രോണ്‍ വെടിവെച്ചിടാനുള്ള ശ്രമത്തിനിടെ നിരവധി വീടുകള്‍ തകര്‍ന്നു. ആള്‍ നാശമുണ്ടോ എന്ന കാര്യം വ്യക്തമല്ല.
|
ഇന്ന് രാവിലെ ഹിസ്ബുല്ലയുടെ ഡ്രോണ്‍ പ്രതിരോധിക്കാനുള്ള ശ്രമമാണ് വടക്കന്‍ ഇസ്രായേലില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ക്കിടയാക്കിയത്. ഇസ്രായേല്‍ സൈന്യത്തിന്റെ ഹെലികോപ്റ്ററില്‍നിന്ന് ഡ്രോണിന് നേരെ ഉതിര്‍ത്ത വെടികള്‍ വീടുകള്‍ക്ക് കൊള്ളുകയായിരുന്നുവെന്ന് ഐ.ഡി.എഫ് അറിയിച്ചു.
ലബനന്‍ അതിര്‍ത്തിക്ക് മുകളിലൂടെ എത്തിയ ഡ്രോണിനെ ഹെലികോപ്ടറില്‍നിന്ന് വെടിവെക്കാന്‍ 30 എം.എം തോക്കുകളാണ് ഉപയോഗിച്ചത്. ഈ ശ്രമത്തിനിടെയാണ് വീടുകളില്‍ ഷെല്ലുകള്‍ പതിച്ചതത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അറിയിപ്പില്‍ പറഞ്ഞു.
അതിനിടെ, സൗദി തലസ്ഥാന നഗരമായ റിയാദിന് സമീപം അല്‍ ഖര്‍ജ് മേഖലയിലെ താമസസ്ഥലത്ത് മിസൈല്‍ പതിച്ച് ഇന്ത്യന്‍ പൗരന്‍ ഉള്‍പ്പെടെ രണ്ട് പ്രവാസികള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിവില്‍ ഡിഫന്‍സ് വിഭാഗമാണ് ഞായറാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഒരു പ്രമുഖ ക്ലീനിങ് ആന്‍ഡ് മെയിന്റനന്‍സ് കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന സ്ഥലത്താണ് മിസൈല്‍ പതിച്ചത്. അപകടത്തില്‍ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. പരിക്കേറ്റ 12 പേരും ബംഗ്ലാദേശ് പൗരന്മാരാണെന്നും അധികൃതര്‍ വ്യക്തമാക്കി.




