തെഹ്‌റാന്‍: ഇറാന്‍ അയല്‍രാജ്യങ്ങളുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്നും മേഖലയിലെ യു.എസ് സൈനിക താവളങ്ങളെയാണ് തങ്ങള്‍ ആക്രമിച്ചതെന്നും റാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ. അത് ഇനിയും തുടരും. മേഖലയിലെ എല്ലാ യു.എസ് സൈനിക താവങ്ങളും ഉടന്‍ അടച്ചുപൂട്ടണം. അല്ലാത്തപക്ഷം താവളങ്ങള്‍ക്കുനേരെയുള്ള ആക്രമണം തുടരുമെന്നും മുജ്തബ മുന്നറിയിപ്പ് നല്‍കി.
|
ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം തുടരും. രക്തസാക്ഷികളുടെ രക്തത്തിന് പകരംചോദിക്കുമെന്നും ഇറാന്റെ മുജ്തബ ഖാംനഈ. പദവി ഏറ്റെടുത്തശേഷം ആദ്യമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇറാന്‍ സൈന്യത്തിന് ഖാംനഈ നന്ദി പറഞ്ഞു. നമ്മുടെ രാജ്യം സമ്മര്‍ദത്തിലും ആക്രമണത്തിലും പെട്ടിരിക്കുന്ന ഈ സമയത്ത് നന്നായി പോരാടുന്ന ധീരരായ പോരാളികളോട് നന്ദി പറയുന്നു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും. കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കും. അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മുജ്തബ പറഞ്ഞു.
സുരക്ഷ പരിഗണിച്ച് മുജ്തബയുടെ സന്ദേശം ടെലിവിഷന്‍ അവതാരക വായിക്കുകയായിരുന്നു. യു.എസ്-ഇസ്രായേല്‍ ആക്രമണത്തില്‍ മുജ്തബക്ക് പരിക്കേറ്റതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരി 28ന് നടന്ന യു.എസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് മകന്‍ മുജ്തബയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്.
അലി ഖാംനഈയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഖാംനഈ. ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ-സൈനിക തലങ്ങളിലെ കരുത്തുറ്റ സാന്നിധ്യമാണ് മുജ്തബ.
ALSO WATCH




