23
Apr 2026
Thu
23 Apr 2026 Thu
Rahul Meena who killed and raped IRS officers daughter in Delhi

ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാല്‍സംഗം ചെയ്തു കൊന്ന 19കാരന്‍ രാഹുല്‍ മീണ പോലീസ് പിടിയില്‍. ഡല്‍ഹി ദ്വാരകയിലെ ഹോട്ടലില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നു പ്രതി 2.5 ലക്ഷം രൂപ കവര്‍ന്നതായും വ്യക്തമായി. ദക്ഷിണ ഡല്‍ഹിയിലെ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടുജോലിക്കാരനായിരുന്നു രാഹുല്‍ മീണ. ഏതാനും മാസം മാത്രം ഈ വീട്ടില്‍ ജോലി ചെയ്ത രാഹുലിനെ സ്വഭാവ ദൂഷ്യം കാരണം പിരിച്ചുവിടുകയായിരുന്നു. പിരിച്ചുവിട്ട് ഒരുമാസത്തിനു ശേഷം രാഹുല്‍ സ്വദേശമായ അല്‍വാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങിവരികയും വീട്ടുകാര്‍ പുറത്തുപോയതു മനസ്സിലാക്കി വീടിനു പുറത്തു സൂക്ഷിച്ചിരുന്ന താക്കോലുപയോഗിച്ച് വാതില്‍ തുറക്കുകയുമായിരുന്നു. ഈ സമയം പഠനമുറിയിലായിരുന്നു 22കാരി. യുപിഎസ് സി പരിശീലനം നടത്തുന്നതിനിടെയാണ് പ്രതി യുവതിയെ ആക്രമിച്ചത്. യുവതിയെ കൊലപ്പെടുത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത പ്രതി വസ്ത്രം മാറുകയും വീട്ടില്‍ നിന്ന് രണ്ടുലക്ഷത്തിഅമ്പതിനായിരം രൂപയുമെടുത്ത് കടന്നുകളയുകയുമായിരുന്നു.

പ്രതി കൃത്യശേഷം വീടിനുള്ളില്‍ ഉപേക്ഷിച്ച ചോരപുരണ്ട വസ്ത്രം പോലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളിലും രാഹുലിനെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ രാഹുല്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലിക്കു നില്‍ക്കെ പലരില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. ഈ പണം യുവാവ് തിരികെ നല്‍കിയിരുന്നില്ല. ഇതടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പ്രതിയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്.

അല്‍വാറില്‍ കൂട്ടുകാരന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്ത ശേഷമാണ് പ്രതി ഡല്‍ഹിയിലേക്ക് വന്നതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. അല്‍വാറില്‍ തന്റെ മൊബൈല്‍ ഫോണ്‍ പതിനായിരം രൂപയ്ക്ക് വിറ്റശേഷമാണ് പ്രതി ഡല്‍ഹിയിലേക്കു വന്നത്. 6000 രൂപ ചാര്‍ജ് പറഞ്ഞുറപ്പിച്ച് കാറിലായിരുന്നു ഈ യാത്ര. എന്നാല്‍ ഡല്‍ഹിയിലെത്തിയതോടെ പ്രതി ടാക്‌സി ചാര്‍ജ് നല്‍കാതെ മുങ്ങുകയായിരുന്നു.

പുലര്‍ച്ചെ ആറരയോടെയാണ് പ്രതി ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീടിനു മുന്നിലെത്തിയത്. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പ്രതി വീടിനുള്ളില്‍ കയറി. ഷൂറാക്കില്‍ ഒളിപ്പിച്ചിരുന്ന താക്കോല്‍ എടുത്താണ് പ്രതി വാതില്‍ തുറന്നത്. ഈ സമയം ജിമ്മില്‍ പോയിരിക്കുകയായിരുന്നു യുവതിയുടെ മാതാപിതാക്കള്‍. രാവിലെ 7.20ന് പ്രതി വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവരികയും ചെയ്തു.

ALSO READ: ഉഷ്ണതരംഗം: മൂന്നു ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം, മറ്റ് ജില്ലകളിലും അത്യുഷ്ണം തുടരും