30
Jun 2026
Sun
30 Jun 2026 Sun
PK Kunhalikutty releases logo of Xenovy website

മലപ്പുറം: ചെറുകിട വ്യാപാരങ്ങളെ ഈ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലേക്ക് ഏകോപിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് സെനോവി വെബ്‌സൈറ്റിന്റെ ലോഗോ പ്രകാശനം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ പ്രതിസന്ധി നേരിടുകയാണെന്നും പ്രാദേശിക വ്യാപാരങ്ങളെ ഓണ്‍ലൈനിലൂടെ ഏകോപിച്ച് അവസരങ്ങള്‍ സൃഷ്ടിച്ചാല്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കെ വി വി ഇഎസ്. ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ സംസാരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടക്കുന്ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വെബ്‌സൈറ്റ് ലോഞ്ചിങ് മീറ്റിങ്ങില്‍ കേരള വ്യാപാരി വ്യവസായി സമിതി മലപ്പുറം ഏരിയാ സെക്രട്ടറി അന്‍വര്‍ കൊന്നാല, മുനിസിപ്പല്‍ കൗണ്‍സിലര്‍ നജ്മ ഷബീര്‍, കെ പി ബാലന്‍ മലപ്പുറം, സെനോവി ഇ കൊമേഴ്‌സ് ഭാരവാഹികളായ റിതിന്‍ കൃഷ്ണ, കൃഷ്ണന്‍ ഇ, ഷംസുദ്ദീന്‍ അങ്ങാടിപ്പുറം സംസാരിച്ചു.

പ്രാദേശിക കടകള്‍വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ കസ്റ്റമര്‍ക്ക് സേവനങ്ങള്‍ ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു സെനോവി ലോഞ്ചിങ്ങിനോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിലെ 34 സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരെ മെമന്റോ നല്‍കി ആദരിച്ചു.

ALSO READ: രാമക്ഷേത്രത്തിലെ കാണിക്ക എണ്ണാന്‍ പോയിത്തുടങ്ങിയ ശേഷം കുടുംബത്തിനുണ്ടായത് കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച; അറസ്റ്റിലായ പ്രതി അനുകല്‍പ്പ് മിശ്രയെക്കുറിച്ചു നാട്ടുകാര്‍ പറയുന്നത്