ഇസ്താംബൂള്‍: ആയിരക്കണക്കിന് പേരുടെ മരണത്തിനും ലക്ഷത്തിലധികം പേര്‍ക്ക് മുറിവേല്‍ക്കാനും കാരണമായ തുര്‍ക്കിയിലെയും സിറിയയിലെയും ഭൂചലനത്തിന്റെ ഫോട്ടോകോള്‍ ഓരോന്നായി മനസ്സാക്ഷിയെ മരവിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തേക്ക് നീണ്ട മകളുടെ കൈകളില്‍ മുറുകെ പിടിച്ചിരിക്കുന്ന പിതാവിന്റെ ചിത്രം. ജീവനറ്റ കൈകളിലാണ് താന്‍ പിടിച്ചിരിക്കുന്നതെന്ന് ആ പിതാവിനുറപ്പാണ്. എന്നിട്ടും പ്രതീക്ഷ കൈവിടാതെ എന്തിനോ മുറുകെ പിടിച്ചിരിക്കുകയാണ് അവളുടെ കൈകളില്‍. ഉറങ്ങിക്കിടക്കുകയായിരുന്നു മെസല്‍ട്ട് ഹാന്‍സന്റെ 15കാരിയായ ഇര്‍മാക് ഭൂചലനം ഉണ്ടാവുമ്പോള്‍. വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് അവളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
|
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പുത്രിയുടെ കരങ്ങള്‍ കണ്ടത് മുതല്‍, ആ നിശ്ചലമായ കൈകളില്‍ മുറുകെ പിടിച്ച് വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന മെസ്യൂട്ട് തുര്‍ക്കിയുടെ സങ്കടക്കാഴ്ചയാണ്. തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ ആയിരത്തിലേറെ കുട്ടികള്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ലോകത്തെയാകെ ഞെട്ടിച്ച ഭൂകമ്പത്തില്‍ മരണസംഖ്യ ഇതിനോടകം 15,000 പിന്നിട്ടു എന്ന കണക്കുകളാണ് പുറത്തുവരുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.
കൈകളിൽ മുറുകെ പിടിച്ച് വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന മെസ്യൂട്ട് തുർക്കിയുടെ സങ്കടക്കാഴ്ചയാണ്. തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേറെ കുട്ടികൾ മരിച്ചിട്ടുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ലോകത്തെയാകെ ഞെട്ടിച്ച ഭൂകമ്പത്തിൽ മരണസംഖ്യ ഇതിനോടകം 15,000 പിന്നിട്ടു എന്ന കണക്കുകളാണ് പുറത്തുവരുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.
#Turkey – Mesut Hancer holds the hand of his 15-year-old daughter Irmak, who died in the earthquake in Kahramanmaras.
📷 @AdemAltan3 #AFP pic.twitter.com/69ipyEOcJD— AFP Photo (@AFPphoto) February 8, 2023



