23
Feb 2023
Sat
23 Feb 2023 Sat

ഭൂകമ്പത്തില്‍ നിലംപൊത്തിയ കെട്ടിടത്തിന്റെ അടിയില്‍ കുടുങ്ങിയ 45കാരന് 12 ദിവസത്തിന് ശേഷം അദ്ഭുത രക്ഷപ്പെടല്‍. തുര്‍ക്കിയിലാണ് സംഭവം. സിറിയന്‍ അതിര്‍ത്തി പ്രവിശ്യയായ ഹതയില്‍ നിന്നാണ് ഹകന്‍ ഹസിനൊഗ്ലു എന്നാണ് രക്ഷപ്പെട്ട യുവാവിന്റെ പേര്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുര്‍ക്കി രക്ഷാപ്രവര്‍ത്തകരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇദ്ദേഹത്തെ പുറത്തെടുത്തത്. കൊടുംശൈത്യത്തെ അതിജീവിച്ചാണ് ഇത്ര ദിവസവും കെട്ടിടത്തിന്റെ അടിയില്‍ ഇദ്ദേഹം കഴിഞ്ഞുകൂടിയത്.

പുറത്തെടുത്ത യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് നീക്കി. രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായി തുടരുകയാണ്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 14കാരനടക്കം മൂന്നുപേരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തിരുന്നു.

തുര്‍ക്കിയില്‍ ഇരുന്നൂറില്‍ താഴെ ഇടങ്ങളിലാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നതെന്ന് വൈസ് പ്രസിഡന്റ് ഫുവാത് ഒക്തായി വെള്ളിയാഴ്ച പറഞ്ഞിരുന്നു. തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ ഇതുവരെ 41000ത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.