29
Apr 2023
Thu
29 Apr 2023 Thu

കട്ടപ്പന: കട്ടപ്പനയില്‍ എംഡിഎംഎയുമായി എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച യുവാവ് അഞ്ചുരുളി തടാകത്തില്‍ ചാടി ജീവനൊടുക്കി. കല്ല്കുന്ന് വട്ടക്കാട്ടില്‍ ജോമാര്‍ട്ടിനാണ്(24)ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ചയാണ് എക്സൈസ് സംഘം യുവാവിനെ എംഡിഎംഎയുമായി പിടികൂടിയത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ജോ മാര്‍ട്ടിന്‍ വീട്ടിലെത്തിയെങ്കിലും രാത്രിയില്‍ കാറിലിരിക്കുന്ന പവര്‍ബാങ്ക് എടുക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയി. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു.

കേസില്‍ താന്‍ നിരപരാധിയാണെന്നും ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ വിവരം ലഭിച്ചതോടെ യുവാവിനു വേണ്ടി നടത്തിയ വ്യാപക തിരച്ചിലില്‍ ബുധനാഴ്ച വൈകിട്ട് ജോ മാര്‍ട്ടിന്റെ കാര്‍ അഞ്ചുരുളി തടകത്തിന് സമീപത്ത് കണ്ടെത്തി.

ജലാശയത്തില് ചാടിയിട്ടുണ്ടാവുമെന്ന നിഗമനത്തില് പൊലീസും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടുവീണതോടെ തിരച്ചില്‍ നിര്‍ത്തി. അഗ്‌നിശമന സേനയുടെ സ്‌കൂബ ടീം വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.