ഷാര്‍ജ: ദുബയ് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ഷാര്‍ജ മുവൈല ഇംഗ്ലീഷ് സ്‌കൂളിലെ ഡിസേര്‍ട്ട് ക്യൂബ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സീ ബേര്‍ഡ് ബീജന്തടുക്ക ചാംപ്യന്മാരായി. ആവേശകരമായ ഫൈനലില്‍ സൗത്ത് ബിഡികെ യെ പരാജയപ്പെടുത്തിയാണ് സീബേര്‍ഡ് കിരീടം ചൂടിയത്.ബദിയടുക്ക പഞ്ചായത്തിലെ പ്രമുഖരായ ഫാസ് ദുബയ്, ഹിറ്റേര്‍സ് ഗോളിയടുക്ക, സൗത്ത് ബദിയടുക്ക, പാസ്‌ക് ദുബയ്, വൈ ബി സി ചെടേക്കാല്‍, സീ ബേര്‍ഡ് ബീജന്തടുക്ക, പിലാങ്കട്ട ദുബയ്, ഐ സി സി നീര്‍ച്ചാല്‍, എച്ച് എം സി മാഡത്തടുക്ക, മാര്‍ക്കറ്റ് ബോയ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.
|
ദുബയ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ട അധ്യക്ഷത വഹിച്ചു. യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം എസ് ഹമീദ് സ്വാഗതം പറഞ്ഞു. ചാംപ്യന്‍മാര്‍ക്കുള്ള ട്രോഫി വിതരണം ദുബയ് കെ എം സി സി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടിയും റണ്ണേര്‍സ് അപ്പിനുള്ള ട്രോഫി വിതരണം മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേലും നിര്‍വഹിച്ചു.
കെ എം സി സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി കെ അന്വര്‍ നഹ ട്രഷറര്‍ നിസാര്‍ തളങ്കര, ദുബയ് കെ എം സി സി സീനിയര്‍ വൈസ് പ്രസിഡന്റ് എം സി ഹുസൈനാര് ഹാജി എടച്ചകൈ , ദുബയ് കെ എം സി സി ഓര്‍ഗനസിങ്് സെക്രട്ടറി ഹംസ തോട്ടി, സംസ്ഥാന ഭാരവാഹികളായ ഹനീഫ് ചെര്‍ക്കള അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍, ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍, ഫൈസല്‍ മിഹ്സിന്‍ തളങ്കര, സലിം ചെരങ്ങായി മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അഷ്റഫ് നീര്‍ച്ചാല്‍, അഷ്റഫ് ചെത്തനം, ഇസ്മായില്‍ നാലാംവാതുക്കല്‍, ഷബീര്‍ കൈതക്കാട്, സിദ്ദീഖ് ചൗക്കി, സത്താര്‍ ആലമ്പാടി, ഇബ്രാഹിം ബേരികെ, മുനീഫ് ബദിയടുക്ക , ബഷീര്‍ കിന്നിംഗാര്‍, സുബൈര്‍ കുബണൂര്‍, യൂസുഫ് ഷേണി, മുനീര്‍ ബേരികെ, ഹസ്‌കര്‍ ചൂരി, ഹനീഫ് കുമ്പഡാജെ, സിദ്ദീഖ് പള്ളത്തടുക്ക, റസാഖ് ബദിയടുക്ക, കബീര്‍ വയനാട്, ഇ ബി അഹ്‌മദ്, ഷംസുദ്ദീന്‍ മാസ്റ്റര്‍ പാടലടുക്ക, ഹൈദര്‍ കുടുപ്പം കുഴി, പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ഐ പി എം ഇബ്രാഹിം, റഫീഖ് എതിര്‍ത്തോട് , നാച്ചു പാലകൊച്ചി, ഉമര്‍ മുല്ലതുടങ്ങിയവര്‍ സംബന്ധിച്ചു. ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ അഷ്റഫ് കുക്കംകൂടല്‍ നന്ദി പറഞ്ഞു





