22
Aug 2023
Mon
22 Aug 2023 Mon

അബൂദബി: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് അഞ്ചുവര്‍ഷമോ അതിലധികമോ തടവും 1.13 കോടി രൂപ മുതല്‍ 6.78 കോടി രൂപ വരെ പിഴയും ലഭിച്ചേക്കാമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ്. സാമ്പത്തിക, വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലംഘിച്ചാല്‍ അഞ്ചുവര്‍ഷമോ അതിലധികമോ തടവും അഞ്ചുലക്ഷം ദിര്‍ഹം മുതല്‍ 30 ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തപ്പെടാമെന്നാണ് അധികൃതര്‍ അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമ്പത്തികമോ വാണിജ്യപരമോ ആയ രഹസ്യ വിവരങ്ങള്‍ ഏതെങ്കിലും രീതിയില്‍ കൈക്കലാക്കുകയോ പുറത്തുവിടുകയോ മാറ്റം വരുത്തുകയോ ക്രമക്കേട് നടത്തുകയോ കൈയില്‍ സൂക്ഷിക്കുകയോ മറ്റുള്ളവര്‍ക്ക് ലഭ്യമാക്കുകയോ ഡിലീറ്റ് ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ അത് കുറ്റകൃത്യമായി പരിഗണിക്കുന്നതാണ്. അഭ്യൂഹങ്ങളെയും സൈബര്‍ കുറ്റത്യങ്ങളെയും വിവര ചോര്‍ച്ചകളും തടയുന്നതിനായി 2021ല്‍ കൊണ്ടുവന്ന ഫെഡല്‍ നിയമം 34ലെ എട്ടാം അനുച്ഛേദമാണ് ഇത്തരമൊരു ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക