ഷാര്‍ജ: സഹോദരിയെ യൂറോപ്പിലേക്ക് യാത്രയാക്കാന്‍ വിമാനത്താവളത്തിലേക്ക് പോവാനിറങ്ങിയ യുവാവ് ഷാര്‍ജയില്‍ കുഴഞ്ഞുവീണുമരിച്ചു. തിരുവനന്തപുരം പേയാട് വിനോദ്കുമാറിന്റെയും ബിന്ദുവിന്റെയും മകന്‍ ആരോമല്‍ വിനോദ്കുമാര്‍(25)ആണ് മരിച്ചത്. മാതാപിതാക്കളുടെയും സഹോദരിയുടെ കണ്‍മുന്നിലായിരുന്നു മരണം.
|
താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കുഴഞ്ഞുവീണു മരിക്കുകയിരുന്നു. ഇന്നലെ (ചൊവ്വാഴ്ച) രാത്രിയായിരുന്നു സംഭവം.
സഹോദരി അമൃതയെ മെഡിസിന്‍ പഠിക്കാന്‍ യൂറോപ്പിലേക്ക് പോവുന്നതിന് അബൂദബി വിമാനത്താവളത്തില്‍ കൊണ്ടുവിടാനായി മാതാപിതാക്കള്‍ക്കൊപ്പം ഫ്‌ളാറ്റില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു ആരോമലിന്റെ മരണം സംഭവിച്ചത്.
ഷാര്‍ജയില്‍ ഐടി മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു യുവാവ്. ഒരു മാസമായി വീട്ടിലിരുന്ന് ജോലി ചെയ്തു വരികയായിരുന്നു. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





