22
Oct 2024
Sun
22 Oct 2024 Sun
sharath kumar saudi arabia death

റിയാദ്: സൗദിയില്‍ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി മരിച്ചു. (A Malayali died in a petrol tank explosion in Saudi Arabia) അപകടത്തില്‍ യുപി സ്വദേശിക്കു പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദിനു സമീപം അല്‍ഖര്‍ജില്‍ മാഹി വളപ്പില്‍ തപസ്യവീട്ടില്‍ ശശാങ്കന്‍-ശ്രീജ ദമ്പതികളുടെ മകന്‍ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. അല്‍ഖര്‍ജ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അറ്റകുറ്റ പണികള്‍ക്കായി വര്‍ക്ക്ഷോപ്പില്‍ എത്തിച്ച കാറിെന്റ പെട്രോള്‍ ടാങ്കാണ് വെല്‍ഡിങിനിടെ പൊട്ടിത്തെറിച്ചത്.

ALSO READ: വ്യാജ ബോംബ് ഭീഷണി നടത്തിയത് ശ്രദ്ധകിട്ടാനെന്ന് പിടിയിലായ 25കാരന്‍

പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപിടിത്തത്തിലാണ് രണ്ടുപേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റത്. ഇരുവരെയും ഉടന്‍തന്നെ അല്‍ഖര്‍ജ് കിങ ഖാലിദ് ആശുപത്രിയിലും തുടര്‍ന്ന് റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റിയിലു എത്തിച്ചെങ്കിലും ശരത്കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. യു.പി സ്വദേശിക്ക് 10 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

2019ല്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തിയതായിരുന്നു ശരത്കുമാര്‍. എന്നാല്‍, സ്‌പോണ്‍സറുടെ വര്‍ക് ഷോപ്പിലായിരുന്നു ജോലി.

രണ്ട് മാസം മുമ്പാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. അവിവാഹിതനാണ്. സഹോദരി ശില്‍പ ശശാങ്കന്‍ റിയാദില്‍ നഴ്‌സായി ജോലി ചെയ്യുന്നുണ്ട്.

ശുമൈസി കിങ് സഊദ് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കേളി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.