ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേര്‍ക്ക് അക്രമികള്‍ കൂട്ടത്തോടെ നടത്തിയ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ടു സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
|
ശിയാ മുസ്ലിംകള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് പത്ത് പേരോളം വരുന്ന ആക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വാഹനവ്യൂഹത്തിന്റെ പൊലിസ് അകമ്പടിയെയാണ് തോക്കുധാരികള്‍ ആദ്യം ലക്ഷ്യമിട്ടത്. പെഷവാറില്‍നിന്ന് പരച്ചിനാറിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ റോഡിനിരുവശവും നിലയുറപ്പിച്ച പത്തോളം തോക്കുധാരികള്‍ ആക്രമണമഴിച്ചുവിടുകയായിരുന്നുവെന്ന് പ്രവിശ്യാ വക്താവ് പറഞ്ഞു. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംഘര്‍ഷഭരിതമായ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കുറം ജില്ലയിലാണ് ആക്രമണം നടന്നത്. പതിയിരുന്ന അക്രമികള്‍ വാഹനവ്യൂഹം മുന്നിലെത്തിയതോടെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
സമീപകാലത്ത് ഈ മേഖലയില്‍ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. കഴിഞ്ഞ മാസങ്ങളില്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ സുന്നി- ശിയാ മുസ്ലിംകള്‍ തമ്മില്‍ പലതവണ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം ഇവിടെ സമാനമായ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.
about 50 killed as gun men attack passenger vans in pakistan


