കൊൽക്കത്തയിലെ ആർജി കർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തശേഷം ക്രൂരമായി കൊലപ്പെടുത്തിയ അക്രമി തെളിവ് നശിപ്പിക്കാൻ വസ്ത്രങ്ങൾ കഴുകിയിരുന്നുവെന്ന് പോലീസ്. ഇതിനു ശേഷം അക്രമി ഉറങ്ങാൻ കിടക്കുകയും ചെയ്തു. എന്നാൽ കൃത്യസ്ഥലത്തു നിന്നു ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റും സിസിടിവി ദൃശ്യങ്ങളും അന്വേഷണം പ്രതിയിലേക്ക് എത്തുകയുമായിരുന്നു.
|
വസ്ത്രങ്ങളിലെ ചോരക്കറ കളയാൻ പ്രതിക്കായെങ്കിലും ഇയാളുടെ വീട്ടിലെത്തിയ പോലീസ് സംഘം ഷൂസിൽ രക്തക്കറ കണ്ടെത്തി. വോളന്റിയറായ പ്രതി ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നില്ലെങ്കിലും സ്ഥിരമായി ഇവിടെ വന്നിരുന്നുവെന്നും പോലീസ് പറഞ്ഞു.
ക്രൂരമായ അതിക്രമത്തിന് ഡോക്ടർ ഇരയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപോർട്ടിൽ കണ്ടെത്തിയിരുന്നു. കണ്ണുകൾ തകർന്നും കഴുത്തെല്ല് ഒടിഞ്ഞും ശരീരമാസകലെ പരിക്കേറ്റും രക്തസ്രാവമുണ്ടായ നിലയിലുമായിരുന്നു മൃതദേഹം. ബലാൽസംഗത്തിനു ശേഷം അക്രമി ഡോക്ടറെ കഴുത്തുഞെരിച്ചും പിന്നീട് ശ്വാസം മുട്ടിച്ചുമായിരുന്നു കൊലപാതകം.
പുലർച്ചെ രണ്ടുമണി വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ സഹപ്രവർത്തകർക്കൊപ്പം സെമിനാർ ഹാളിലേക്ക് വിശ്രമിക്കാനായി പോവുകയായിരുന്നു. രാവിലെയാണ് ഹാളിൽ ഡോക്ടറുടെ അർധനഗ്ന മൃതദേഹം കണ്ടെത്തിയത്. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മറ്റു ജീവനക്കാർ പ്രതിഷേധവുമായി രംഗത്തുവരികയും അന്വേഷണം നടത്തിയ പോലീസ് വൈകാതെ പ്രതിയെ പിടികൂടുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





