പി വി അൻവർ എംഎൽഎ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്കു പിന്നാലെ എഡിജിപി അജിത് കുമാറിനെതിരേ നടപടിയുമായി സർക്കാർ. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കാനാണ് തീരുമാനം. എച്ച് വെങ്കിടേഷിനോ ബൽറാം കുമാറിനോ പകരം ചുമതല നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അജിത്കുമാറിനെതിരായ പി വി അൻവർ എംഎൽഎയുടെ ആരോപണത്തിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. കോട്ടയത്ത് പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ എഡിജിപി അടക്കം വേദിയിലിരിക്കെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
|
അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ ആണ്. ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) പ്രവർത്തിക്കുന്നത് സ്വർണക്കടത്ത് ലോബിയുമായി ചേർന്നാണ്. പത്തനംതിട്ട എസ്പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധമാണ് കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വർണം കടത്താന്‍ ഉപയോഗിക്കുന്നത്. അജിത് കുമാർ, സുജിത് ദാസ്, ഡാൻസാഫ് കസ്റ്റംസ് ഇവരെല്ലാം ചേർന്ന ഗ്രൂപ്പുണ്ട് എന്നൊക്കെയായിരുന്നു അൻവറിന്റെ ആരോപണങ്ങൾ.
അതിനിടെ എഡിജിപി അജിത് കുമാര്‍ സോളാര്‍ അന്വേഷണം അട്ടിമറിച്ചെന്നുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ശബ്ദരേഖയും അൻവർ പുറത്തു വിട്ടു. ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു ഓഡിയോയാണ് പിവി അന്‍വര്‍ മാധ്യമപ്രവര്‍ത്തകരെ കേള്‍പ്പിച്ചത്. അജിത്കുമാര്‍ കമ്മ്യുണിസ്റ്റ് വിരുദ്ധനാണെന്നും പണക്കാരുമായാണ് ബന്ധമെന്നും ഓഡിയോയില്‍ ആരോപിക്കുന്നു. കെസി വേണുഗോപാലുമായി അടുത്ത ബന്ധമെന്നും പറയുന്നു.
കെസി വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരം സരിതയെ അജിത്കുമാര്‍ ബ്രെയിന്‍ വാഷ് ചെയ്തുവെന്നും ജീവിക്കാന്‍ ആവശ്യമായ പണം പ്രതികളുടെ കൈയില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് അജിത്ത് കുമാര്‍ സരിതക്ക് ഉറപ്പ് നല്‍കിയതോടെ സരിത പല മൊഴികളും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





