04
Sep 2024
Sat
04 Sep 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ഉടൻ വീട്ടിലെത്തും. ഇന്ന് രാവിലെ 8.30 ഓടെ ആണ് മൃതദേഹം വീട്ടിൽ എത്തും എന്നാണ് കരുതുന്നത്. 6.40ന് കോഴിക്കോട്ട് അതിർത്തിയിൽ എത്തി.

മൃതദേഹം അഴിയൂരിൽ വച്ച് മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

 

പുലർച്ചെ ആണ് ആംബുലൻസ് കേരളാ അതിർത്തിയിൽ എത്തിയത്. ഇതിനിടെ രണ്ട് മണിയോടെ കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ അന്തിമോപചാരമർപ്പിക്കാൻ വച്ചു. ഇവിടെ നിരവധി പേരാണ് ഒരു നോക്ക് കാണാൻ എത്തിയത്.

കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ തുടങ്ങിയവയും അന്തിമോപചാരമർപ്പിച്ചു.

പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും ഷെഡ്യൂൾ ചെയ്തിരുന്നത്.

ഇന്നലെ വൈകീട്ട് ആറുമണിക്ക് കാർവാർ ജില്ലാ ആശുപത്രിയിൽനിന്ന് ആംബുലൻസ് പുറപ്പെട്ടത്. സഹോദരൻ അഭിജിത്തും സഹോദരീ ഭർത്താവ് ജിതിനുമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.

72 നാൾ നീണ്ട രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകിയ കാർവാർ എം.എൽ.എ സതീശ്കൃഷ്ണ സെയിലും കണ്ണാടിക്കലിലെ വീടുവരെ അനുഗമിക്കുന്നുണ്ട്.

Ambulance carrying Arjuns body will reach home soon

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക