പഹല്‍ഗാം ഭീകരാക്രമണത്തില്‍ അച്ഛന്‍ കൊല്ലപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന തനിക്കൊപ്പം സഹോദരന്മാരെ പോലെ കൂടെ നിന്ന രണ്ടു കശ്മീരികളുടെ ഓര്‍മ മാധ്യമങ്ങളോട് പങ്കുവച്ച ആരതി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്റെ മകളാണ് കശ്മീരികളായ മുസാഫിര്‍, സമീര്‍ എന്നിവര്‍ നല്‍കിയ പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തിയത്.
|
എന്റെ കൂടെ ആ പാവം കശ്മീരി ഡ്രൈവര്‍ മുസാഫിര്‍, മറ്റൊരു ഡ്രൈവര്‍ സമീര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. അവര്‍ രണ്ടുപേരും എന്റെ അനിയനും ചേട്ടനും കൊണ്ടുനടക്കുന്നപോലെ എന്നെ മോര്‍ച്ചറിയില്‍ കൊണ്ടുപോവാനും ഐഡന്റിഫിക്കേഷനും കൊണ്ടുപോയി. രാത്രി 3 മണിവരെ ഞാന്‍ മോര്‍ച്ചറിയുടെ മുന്നിലായിരുന്നു. രാത്രിയില്‍ ഒന്നും നടക്കില്ലെന്നു പറഞ്ഞതു തിരിച്ചുറൂമിലേക്കു പോയി. രാവിലെ ആറിന് തിരിച്ചുവന്നു. അതിനൊക്കെ ഇയാള്‍ ഒരു അനിയത്തിയെ പോലെ കൂടെ നടന്നു.
കശ്മീരില്‍ എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടി എന്നാണ് എയര്‍പോര്‍ട്ടില്‍ വച്ച് അവരോട് ബൈ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെ എന്നും പറഞ്ഞു. എന്നാണ് ആരതി മാധ്യമങ്ങളോടു പറഞ്ഞു. 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഹണിമൂണിനെത്തിയ നേവി ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാള്‍, വിനോദസഞ്ചാരികളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കശ്മീരി യുവാവ് ആദില്‍ ഹുസൈനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സഞ്ചാരികള്‍ക്കായി കുതിരസവാരി സേവനം നല്‍കുന്ന ജോലിയായിരുന്നു ആദില്‍ ഹുസൈന്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





