27
Aug 2025
Thu
27 Aug 2025 Thu
Arunthathi Roy book Azadi

പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ ആസാദി ഉള്‍പ്പടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാര്‍. തെറ്റായ വിവരങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരുന്ധതി റോയിയുടെ പുസ്തകത്തിന് പുറമേ ഭരണഘടനാ വിദഗ്ധന്‍ എ.ജി നൂറാനിയുടെ ദി കശ്മീര്‍ ഡിസ്പ്യൂട്ട് 1947-2012 എന്ന പുസ്തകവും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ലഫ്റ്റന്റ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.

സുമാന്ത്ര ബോസിന്റെ കശ്മീര്‍ അറ്റ് ദ ക്രോസ്‌റോഡ്‌സ് ആന്‍ഡ് കണ്ടസ്റ്റഡ് ലാന്‍ഡ് എന്ന പുസ്തകവും നിരോധിച്ചിട്ടുണ്ട്. ജമ്മുകശ്മീര്‍ ആഭ്യന്തരമന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധന ഉത്തരവില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചന്ദ്രകേര്‍ ഭാരതി ഒപ്പുവെച്ചു. കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിന് പൂര്‍ണ്ണ സംസ്ഥാനപദവി നല്‍കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി.

ALSO READ: ഉന്നത ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും ചോദ്യം ചെയ്തിട്ടും രക്ഷയില്ല; ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ സെബാസ്റ്റ്യന്‍; പരിശോധനയ്ക്ക് റഡാറുകള്‍

പുസ്തകങ്ങള്‍ യുവാക്കളെ തെറ്റായി സ്വാധീനിക്കുമെന്ന് നിരോധന ഉത്തരവ് അവകാശപ്പെടുന്നു. കശ്മീരിലെ യുവാക്കള്‍ക്കിടയില്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ ഇത്തരം പുസ്തകങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്ന പുസ്തകങ്ങള്‍ ഭീകരരെ ഹിറോകളായി ചിത്രീകരിക്കുകയും ചെയ്യുകയാണെന്നും ജമ്മുകശ്മീര്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു.

പ്രമുഖ പബ്ലിഷിങ് ഹൗസുകള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് ഇത്തരത്തില്‍ നിരോധിച്ചത്. സ്റ്റാന്‍ഫോഡ് യൂനിവേഴ്‌സിറ്റി പ്രസ്, ഓക്‌സ്‌ഫോഡ് യുനിവേഴ്‌സിറ്റി പ്രസ് തുടങ്ങിയ പബ്ലിഷര്‍മാരുടെ പുസ്തകങ്ങളെല്ലാം നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.