|
കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ കുരുക്ക് മുറുകി. കേസിൽ ഇയാൾക്കെതിരെ കേരള പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലവില്‍ ഷാര്‍ജയിലുള്ള സതീഷിന് എതിരെ തെക്കുംഭാഗം പൊലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാര്‍ജയിലെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഇന്നലെ പുറത്തു വന്നതിനു പിന്നാലെയാണ് പോലീസിന്റെ നടപടി. ഈമാസം 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്ളാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സതീഷ് മകളെ നിരന്തരം മര്‍ദിച്ച് ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നെന്ന ആരോപണവുമായി അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈ പരാതിയിൽ പോലിസ് കേസെടുത്തിട്ടുണ്ട്. മര്‍ദിച്ച് അവശയാക്കിയതിന് പിന്നാലെയായെയാണ് മകള്‍ ആത്മഹത്യ ചെയ്തെന്ന് പിതാവ് രാജശേഖരന്‍ പറഞ്ഞിരുന്നു.
അതുല്യയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിക്കും. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുക. മരണവുമായി ബന്ധപ്പെട്ടു ഷാർജ പോലീസും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Atulya’s death: Lookout notice issued for husband Satish
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





