മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ചേരിപ്രദേശങ്ങളിലൊന്നായ ധാരാവിയില്‍ പള്ളി പൊളിക്കാനുള്ള അധികൃതരുടെ ശ്രമത്തെ തുടര്‍ന്ന് സംഘര്‍ഷം.(Authorities ready to demolish mosque in Dharavi; The natives put up a defense) പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുമെന്ന പ്രഖ്യാപനവുമായാണ് അധികൃതരെത്തിയത്. എന്നാല്‍, ശക്തമായ പ്രതിരോധവുമായി നാട്ടുകാര്‍ തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘര്‍ഷമുടലെടുക്കുകയായിരുന്നു.
|
ധാരാവിയിലെ മെഹബൂബെ സുബ്ഹാനി മസ്ജിദിനെതിരെയായിരുന്നു നടപടി. പള്ളിയുടെ ഒരു ഭാഗം അനധികൃതമായി നിര്‍മിച്ചതാണെന്നാണ് ബ്രിഹന്‍ മുംബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.
രാവിലെ ഒമ്പത് മണിയോടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റണമെന്ന് പള്ളിയുടെ ഭാരവാഹികളോട് പറയുകയായിരുന്നു. ഇതിനുപിന്നാലെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
ധാരാവിയുടെ 90 അടി റോഡിനോട് ചേര്‍ന്നാണ് പള്ളി സ്ഥിതി ചെയ്യുന്നത്. നാട്ടുകാര്‍ ഒരുമിച്ചു ചെറുത്തതോടെ അധികൃതര്‍ പള്ളിയുടെ ഭാഗങ്ങള്‍ പൊളിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറി.
നൂറുകണക്കിന് ആളുകളാണ് നഗരസഭക്കെതിരെ ധാരാവിയിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്. സംഘര്‍ഷം കണക്കിലെടുത്ത് പള്ളിയുടെ സമീപത്തായി പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം ,പള്ളിയുടെ ഭാഗങ്ങള്‍ പൊളിക്കണമെന്ന നിലപാടില്‍ നിന്ന് നഗരസഭാ അധികൃതര്‍ പിന്മാറിയിട്ടില്ല. പ്രതിഷേധത്തെ തുടര്‍ന്ന് പള്ളിയുടെ ഭാരവാഹികളുമായി അധികൃതര്‍ ചര്‍ച്ച നടത്തി.
പിന്നാലെ മസ്ജിദിന്റെ ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ അഞ്ച് ദിവസമെങ്കിലും വേണമെന്ന ഭാരവാഹികളുടെ അഭ്യര്‍ത്ഥന അധികൃതര്‍ അംഗീകരിച്ചു. പള്ളിയുടെ ഭാഗങ്ങള്‍ തങ്ങള്‍ തന്നെ പൊളിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭാരവാഹികള്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





