26
Jun 2025
Wed
26 Jun 2025 Wed
Telangana high court pfi

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കാനായി നല്‍കിയ അപ്പീലില്‍ നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്ന എന്‍ഐയെ രൂക്ഷമായി വിമര്‍ശിച്ച് തെലങ്കാന ഹൈക്കോടതി. (Bail of Popular Front activists: High Court imposes Rs 20,000 fine on NIA)  വിഷയത്തില്‍ എന്‍ഐഎ തുടരുന്ന അലംഭാവത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഡിവിഷന്‍ ബെഞ്ച് 20,000 രൂപ ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന് പിഴയായി നല്‍കാനും ഉത്തരവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024ലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ അപ്പീല്‍ സമര്‍പ്പിച്ചത്. എന്നാല്‍, പിന്നീട് പല തവണ കേസ് വിളിച്ചെങ്കിലും തുടര്‍ച്ചയായി മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏകദേശം ഒരു വര്‍ഷത്തോടടുത്തിട്ടും അപ്പീല്‍ കോടതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇതോടെയാണ് കോടതി കടുത്ത വിമര്‍ശനമുന്നയിച്ചത്.

ALSO READ: വെടിനിര്‍ത്തിയതോടെ രാജ്യത്തെ മൊസാദ് ചാരന്‍മാരെ വേട്ടയാടിത്തുടങ്ങി ഇറാന്‍; മൂന്നുപേരെ തൂക്കിക്കൊന്നു, 700 പേര്‍ പിടിയില്‍

2022ലാണ് യുഎപിഎയുടെ വിവിധ വകുപ്പുകള്‍ പ്രകാരം നിസാമാബാദ് പോലീസ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയായിരുന്നു.

2024 സപ്തംബര്‍ മുതല്‍ പലതവണ എന്‍ഐഎ വാദംകേള്‍ക്കലില്‍ നിന്ന് മാറി നിന്നതായി കോടതി ചൂണ്ടിക്കാട്ടി. സുപ്രിം കോടതിയില്‍ അപ്പീല്‍ പരിഗണനയിലുണ്ട്. കോടതി ഉത്തരവിന്റെ കോപ്പി ലഭിച്ചില്ല എന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്.