23
Jan 2025
Mon
23 Jan 2025 Mon
woman arrested for rupees 17 Lakh fraud

അക്ബര്‍ പൊന്നാനി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: വധശിക്ഷ വരെ നിലവിലുള്ള മയക്കുമരുന്ന് കേസില്‍ നിരപരാധിയായ മലയാളി സൗദിയിലെ ജയിലില്‍. (Be careful when buying SIM cards from shops! Innocent Malayali jailed in Saudi drug case)  മറ്റാരോ ഒപ്പിച്ച തിരിമറിയില്‍ ദമ്മാമില്‍ ജോലി ചെയ്തിരുന്ന കേസില്‍ നിരപരാധിയായ ഇയാള്‍ കുടുങ്ങുകയായിരുന്നു.

ഇയാളുടെ പേരില്‍ മറ്റാരോ സിം കാര്‍ഡ് എടുത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങക്ക് അത് ഉപയോഗിക്കുകയായിരുന്നു.

ഇയാളെ മോചിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കിഴക്കന്‍ സൗദിയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍. ഷോപ്പുകളില്‍ നിന്ന് സിം കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് ജയിലിലായ മലയാളിയുടെ അനുഭവം മുന്‍ നിര്‍ത്തി സാമൂഹ്യ പ്രവര്‍ത്തകര്‍ പൊതുസമൂഹത്തെ ഉപദേശിച്ചു.

ALSO READ: ക്രിസ്മസ് കേക്ക് വിവാദം: ഹമീദ് ഫൈസി അമ്പലക്കടവിനെതിരേ നടപടി ആവശ്യപ്പെട്ട് ജിഫ്രി തങ്ങള്‍ക്ക് കത്ത്

തങ്ങളുടെ ഇഖാമ നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിം നമ്പറുകള്‍ സംബന്ധിച്ച് നിരന്തരം ചെക്ക് ചെയ്തുകൊണ്ടിരിക്കണമെന്നും ഇവര്‍ പ്രവാസി സമൂഹത്തെ ഉണര്‍ത്തുന്നു.

സൗദി പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ പ്രകാരം കുറ്റവാളിയായ മലയാളി ദമ്മാമിലെ മലയാളി കേന്ദ്രമായ സീക്കോ ഏരിയയിലുള്ള ഒരു ഷോപ്പില്‍ വെച്ച് ഒരു സിം കാര്‍ഡ് വാങ്ങി. അന്നേരം ഷോപ്പുടമ ഒന്നിലേറെ തവണ ഇയാളുടെ വിരലടയാളം ശേഖരിച്ചിരുന്നു. അതിലൊന്ന് ഉപയോഗിച്ച് യഥാര്‍ത്ഥ കുറ്റാവാളികള്‍ക്കും സിം വിറ്റിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്.

റിയാദിലാണ് ഈ സിം കാര്‍ഡ് ഉപയോഗിച്ച് നിരോധിത കൊക്കയ്ന്‍ ഇടപാട് നടന്നത്. എന്നാല്‍, താന്‍ റിയാദിലേക്ക് പോയിട്ടേയില്ലെന്ന് ആവര്‍ത്തിക്കുകയാണ് കേസില്‍ അകത്തായ മലയാളി. ഒരു കാലത്തും ഇത്തരം പ്രവര്‍ത്തിയുമായി താന്‍ ഒരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

നാട്ടിലെ കുടുംബത്തിന്റെ അപേക്ഷ പ്രകാരം ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെടുന്നുണ്ട്. പേരും വിലാസവും പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്ത ഈ മലയാളിയുടെ പേരിലുള്ള കേസില്‍ നടപടികള്‍ കോടതിയില്‍തുടരുകയാണ്.