27
Sep 2024
Tue
27 Sep 2024 Tue
Bengali worker beaten to death

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ ബംഗാള്‍ സ്വദേശിയെ സഹപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. (Bengali worker beaten to death by co-workers in Rajasthan) വെസ്റ്റ് ബംഗാളിലെ മാള്‍ഡ സ്വദേശി മോത്തി അലി(42) ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജ്വല്ലറി തൊഴിലാളിയായ മോത്തി അലിയും സഹപ്രവര്‍ത്തകരും തമ്മില്‍ അത്താഴ സമയത്തുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. തല, വയര്‍, പിന്‍ഭാഗം എന്നിവിടങ്ങളില്‍ ഗുരുത പരിക്കേറ്റ മോത്തി അലി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിയത്.

കുടലിനും മറ്റ് ആന്തരിക അവയവങ്ങള്‍ക്കും ഗുരുതര പരിക്കേറ്റതായി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. അലിയുടെ മൃതദേഹം ഞായറാഴ്ച്ച ജന്മഗ്രാമത്തിലെത്തിച്ചു.

ALSO READ: മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു; അയല്‍ക്കാരി പിടിയില്‍

തങ്ങളുടെ ഏക ആശ്രയമായിരുന്നു അലിയെന്ന് ഭാര്യ റോഷ്‌നാര പറഞ്ഞു. രണ്ട് ചെറിയ ആണ്‍മക്കളാണ് അലിക്ക്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് അലിയുടെ ഗ്രാമത്തില്‍ വന്‍ റാലി നടന്നു. പശ്ചിമംബംഗാള്‍ മന്ത്രിമാരായ തജ്മുല്‍ ഹുസൈന്‍, സബീന യാസ്മിന്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.

ഏതാനും ദിവസം മുമ്പാണ് സൗത്ത് 24 പര്‍ഗാനാസ് സ്വദേശിയെ ഹരിയാനയില്‍ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നത്. ഒഡിഷയില്‍ ഏതാനും ബംഗാളി തൊഴിലാളികളെ ബംഗ്ലാദേശികള്‍ എന്നാക്ഷേപിച്ച് പുറത്താക്കിയ സംഭവമുണ്ടായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി തൊഴിലാളികള്‍ക്ക് സുരക്ഷയില്ലേ എന്ന് യാസ്മിന്‍ ചോദിച്ചു.

ബംഗാളി തൊഴിലാളികള്‍ക്കെതിരേ വിദ്വേഷം ഇളക്കിവിടാന്‍ ആസൂത്രിതമായ ഗൂഡാലോചന നടക്കന്നുണ്ടെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും ത്രിണമൂല്‍ കോണ്‍ഗ്രസ് മുന്‍ രാജ്യസഭാ അംഗം സമീറുല്‍ ഇസ്ലാം പറഞ്ഞു.

ALSO WATCH