കണ്ണൂർ: അനാവശ്യമായി കലഹിക്കാൻ പോയി മരിച്ചവരാണ് രക്തസാക്ഷികളെന്ന തലശ്ശശരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ വിവാദപ്രസംഗത്തിൽ വിശദീകരണവുമായി അതിരൂപത. പാംപ്ലാനിയുടെ പ്രഭാഷണത്തെ ദുർവ്യാഖ്യാനം ചെയ്തെന്ന് താമരശ്ശേരി അതിരൂപത വിശദീകരണക്കുറിപ്പിൽ പറഞ്ഞു. രക്തസാക്ഷികളെ ആദരിക്കുന്ന സംസ്‌കാരമാണ് സഭയുടേത്. അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നവരുടെ നിക്ഷിപ്ത താൽപര്യങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്നും രൂപത വാർത്താക്കുറിപ്പിൽ അറിയിച്ചു.
|
രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരെ പാംപ്ലാനി നടത്തിയ പരാമർശമാണ് വിവാദമായത്. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു ബിഷപ്പിന്റെ പരാമർശം. ചിലർ പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽനിന്ന് തെന്നിവീണ് മരിച്ചവരാണെന്നും ബിഷപ്പ് പരിഹസിച്ചു. കണ്ണൂർ ചെറുപുഴയിൽ കെ.സി.വൈ.എം യുവജനാഘോഷ വേദിയിലായിരുന്നു പാംപ്ലാനിയുടെ വിമർശനം.
ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ സി.പി.എം ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.





